മുതുകുളം സാമൂഹ്യാരോഗ്യകേന്ദ്രത്തിന് ലഭിച്ച സംസ്ഥാന കായകൽപ്പ് പുരസ്കാരം മന്ത്രി വീണാ ജോർജിൽനിന്നും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, മെഡ
മുതുകുളം: മുതുകുളം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് 2023 മുതൽ 25 വരെ തുടർച്ചയായി ലഭിച്ച സംസ്ഥാന കായകൽപ്പ് പുരസ്കാരം ഏറ്റുവാങ്ങി. സംസ്ഥാനത്തെ സിഎച്ച്സി വിഭാഗത്തിലാണ് പുരസ്കാരം. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് കായകൽപ്പ് പുരസ്കാരം നൽകുന്നത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജിൽനിന്നും പുരസ്കാരം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, മെഡിക്കൽ ഓഫീസർ ഡോ. ഡി. സജീവ്, ഡോ. ജി. ഉമേഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
Tags : Kayakalpu Award nattuvisesham local news