x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​രം ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം നാ​ളെ​മു​ത​ൽ വെ​ളി​യ​ന്നൂ​രി​ൽ


Published: November 10, 2025 10:07 PM IST | Updated: November 10, 2025 10:07 PM IST

വെ​ളി​യ​ന്നൂ​ർ: രാ​മ​പു​രം ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം നാ​ളെ മു​ത​ൽ 14 വ​രെ വെ​ളി​യ​ന്നൂ​ർ വ​ന്ദേ​മാ​ത​രം, അ​രീ​ക്ക​ര സെ​ന്‍റ് റോ​ക്കീ​സ് സ്‌​കൂ​ളു​ക​ളി​ലാ​യി ന​ട​ക്കു​മെ​ന്ന് എ​ഇ​ഒ ജോ​ളി​മോ​ൾ ഐ​സ​ക്, സ്‌​കൂ​ൾ മാ​നേ​ജ​ർ രാ​ജേ​ഷ് മ​റ്റ​പ്പ​ള്ളി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​കെ. ജ​യേ​ഷ്, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ജോ​സ് രാ​ഗാ​ദ്രി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഉ​പ​ജി​ല്ല​യി​ലെ 55 സ്‌​കൂ​ളു​ക​ളി​ൽ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര​റാ​ലി ഇ​ന്നു രാ​വി​ലെ പ​ത്തി​ന് അ​രീ​ക്ക​ര സെ​ന്‍റ് റോ​ക്കീ​സ് യു​പി സ്‌​കൂ​ളി​ൽ​നി​ന്നു വെ​ളി​യ​ന്നൂ​ർ വ​ന്ദേ​മാ​ത​രം സ്‌​കൂ​ളി​ലേ​ക്ക് ന​ട​ക്കും. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ ഹ​രീ​ഷ് ആ​ർ. ന​മ്പൂ​തി​രി​പ്പാ​ട് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ക​ലോ​ത്സ​വ ന​ട​ത്തി​പ്പി​നാ​യി പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ 13 ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​താ​യി ഹെ​ഡ്മി​സ്ട്ര​സ് കെ.​എ​ൻ. സു​ജാ​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജൊ​സെ​ൻ തോ​മ​സ്, അ​ജി​ത് പ്ര​സാ​ദ്, ബീന ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യിച്ചു.

ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റീ​ൽ​സ്, ലോ​ഗോ മ​ത്സ​ര​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സു​വ​നീ​ർ പ്ര​കാ​ശ​ന​വും ന​ട​ത്തും.

Tags : Ramapuram Sub-District School Kalotsavam nattuvisesham local news

Recent News

Corehub Up