കരിമണൽ ഖനന വിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജനസദസ് ജാക്സൺ പൊള്ളയിൽ ഉദ്ഘാടനം ചെയ്യുന്നു.
അമ്പലപ്പുഴ: പുന്നപ്രയിൽ കരിമണൽ ഖനനത്തിനെതിരേ കരിമണൽഖനന വിരുദ്ധ ഏകോപനസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജനസദസ് നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു.
കരിമണൽ ഖനന വിരുദ്ധ ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയുടെ തീരം മുഴുവൻ പ്രതിഷേധം നടത്തുന്നതിന്റെ ഭാഗമായാണ് പുന്നപ്രയിൽ സദസ് സംഘടിപ്പിച്ചത്. തോട്ടപ്പള്ളിയിലെ മണൽ ഖനനം മൂലം ഏറ്റവും കൂടുതൽ തീരശോഷണം സംഭവിച്ച ഒരു പഞ്ചായത്താണ് പുന്നപ്ര തെക്ക്. ലോകം കണ്ട ഏറ്റവും വലിയ അഴിമതിയാണ് കരിമണൽ അഴിമതിയെന്നും കോടതിയുടെ നേതൃത്വത്തിൽ സി ബിഐ അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു.
സമിതി ചെയർമാൻ എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബി. ഭദ്രൻ, മത്സ്യത്തൊഴിലാളി കോണ്ഗ്രസ് സംസ്ഥാന സമിതി കെ.എഫ്. തോബിയാസ്, പി.എ. കുഞ്ഞുമോൻ, ഷിബു പ്രകാശ്, ആർ. അർജുനൻ, വിജയൻ നളന്ദ, കെ.പി. സുബൈദ, അഡ്വ. ശാന്തിരാജ്, സരസപ്പൻ കലാലയ എന്നിവർ പ്രസംഗിച്ചു.
Tags : Protest rally nattuvisesham local news