വരാപ്പുഴ അതിരൂപത ഇഎസ്എസ്എസിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ നടത്തിയ വാക്കത്തൺ ഇഎസ്എസ് ഡയറക്ടർ ഫാ. സിജൻ മണവേലിപറമ്പിൽ ഫ്ലാഗ് ഓഫ് ചെ
പാലാരിവട്ടം: വരാപ്പുഴ അതിരൂപത ഇഎസ്എസ്എസിന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച വാക്കത്തൺ ഇഎസ്എസ് ഡയറക്ടർ ഫാ. സിജൻ മണവേലിപറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു."ഒന്നിക്കാം ലഹരിക്കെതിരെ " എന്ന മുദ്രാവാക്യവുമായി 400 ഓളം പുരുഷൻമാർ രാവിലെ മണപ്പാട്ടിപ്പറമ്പിൽ ഒത്തുചേർന്ന് ലഹരി വിപത്തിനെതിരെ പ്രതിജ്ഞയെടുത്തു. അവിടെ നിന്ന് സെന്റ് ആൽബർട്സ് കോളജ് ഗ്രൗണ്ടിലേക്ക് വാക്കത്തണും നടത്തി.
തുടർന്ന് വിവിധ കായിക മത്സരങ്ങളും നടന്നു. 430 ഓളം പുരുഷ സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള 400 ഓളം പ്രതിനിധികൾ പങ്കെടുത്തു.
Tags : Local News Ernakulam Nattuvishesham