ലഹരിക്കെതിരേ സന്ദേശമുയർത്തി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശ ബൈക്ക് റാലി തൊടുപുഴയിൽ ജില്ലാ പോലീസ് മേധാവി കെ.എം.
തൊടുപുഴ: ലഹരിക്കെതിരേ സന്ദേശമുയർത്തി ജില്ലയിലുടനീളം യുവതീയുവാക്കളെ പങ്കെടുപ്പിച്ച് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ സന്ദേശ മോട്ടോർ സൈക്കിൾ റാലി തൊടുപുഴയിൽ ആരംഭിച്ചു. റാലി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. ഡിവൈഎസ്പി കെ.ആർ. ബിജു അധ്യക്ഷത വഹിച്ചു.
അഡീഷനൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ, നർക്കോട്ടിസ് ഡിവൈഎസ്പി മാത്യു ജോർജ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സനൽ കുമാർ, പ്രസിഡന്റ് വി.എ. റസാഖ് , തൊടുപുഴ പോലീസ് ഇൻസ്പെക്ടർ ടി.എ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് വാണി വിനയൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമാരമംഗലം എംകെഎൻഎംഎച്ചഎസ്എസ്, മുതലക്കോടം എസ്എച്ച് ജിഎച്ച്എസ് എന്നീ സ്കൂളുകളിലെ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു.