പെരിന്തൽമണ്ണ: ഒന്നാമത് പ്രീമിയർ അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഡിസംബർ 26 മുതൽ 30 ദിവസങ്ങളിലായി പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 22 പ്രമുഖ ടീമുകൾ പങ്കെടുക്കുമെന്ന് ക്ലബ് സെക്രട്ടറി സി.എച്ച്. റിയാസ്, പ്രസിഡന്റ് യു. അബ്ദുൾ കരീം, ട്രഷറർ പച്ചീരി ജലാൽ എന്നിവർ അറിയിച്ചു.
പെരിന്തൽമണ്ണ ടൗണ്‍ ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം നഗരസഭാ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിന്റെ മുഖ്യസ്പോണ്‍സറായ ബിബിസി ബിൽഡേഴ്സിനെ അദ്ദേഹം പരിചയപ്പെടുത്തി. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ, കൗണ്‍സിലർ താമരത്ത് സലീം, സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ലെനിൻ, സംസ്ഥാന സെക്രട്ടറി സൂപ്പർ അഷ്റഫ് ബാവ, ചമയം ബാപ്പു, ടാലന്റ് ലത്തീഫ് തുടങ്ങിയവർ പങ്കെടുത്തു.
ലോഗോ പ്രകാശനം എഡിഎം എൻ.എം. മെഹ്റലി, നിർവഹിച്ചു. വിഐപി ടിക്കറ്റ്, സീസണ് ടിക്കറ്റ്, കോംപ്ലിമെന്ററി പാസ് എന്നിവയുടെ പ്രകാശനം പ്രീമിയർ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പി.എം. സക്കീർ, ഡോ. അബൂബക്കർ തയ്യിൽ, സുരേഷ്, വിശ്വനാഥൻ, കിഴിശേരി ജലീൽ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. മുഖ്യരക്ഷാധികാരികളായി ഇ.ടി. മുഹമ്മദ് ബഷീർ എംപി, നജീബ് കാന്തപുരം എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, സംഘാടക സമിതി ചെയർമാനായി നഗരസഭാ ചെയർമാൻ പി. ഷാജി, വർക്കിംഗ് ചെയർമാൻ ഹക്കീം മാടശേരി, കണ്‍വീനർ കിഴിശേരി ഇസ്മായിൽ, ട്രഷറർ അബു ഷിയാസ് എന്നിവർ അടങ്ങുന്ന 700 അംഗ സംഘാടക സമിതി രൂപീകരിച്ചു.
Tags : Local News Malappuram Nattuvishesham