x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പീ​ച്ചി ഐ​ടി​ഐ കെ​ട്ടി​ട​നി​ർ​മാ​ണം; സോ​യി​ൽ ടെ​സ്റ്റിം​ഗ് ആ​രം​ഭി​ച്ചു


Published: November 11, 2025 12:55 AM IST | Updated: November 11, 2025 12:55 AM IST

പീ​ച്ചി ഗ​വ. ഐ​ടി​ഐ കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ലം മ​ന്ത്രി കെ. ​രാ​ജ​നും സം​ഘ​വും സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.

പീ​ച്ചി: ഗ​വ. ഐ​ടി​ഐ കെ​ട്ടി​ട​നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​യി​ൽ ടെ​സ്റ്റിം​ഗ് ആ​രം​ഭി​ച്ചു. പീ​ച്ചി​യി​ൽ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ള്ള മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഐ​ടി​ഐ​ക്കു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

മ​ന്ത്രി കെ. ​രാ​ജ​നും പാ​ണ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ര​വീ​ന്ദ്ര​നും ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘം ഇ​ന്ന​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പീ​ച്ചി ഗ​വ. ഐ​ടി​ഐ​യു​ടെ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് തൊ​ഴി​ൽ നൈ​പു​ണ്യ​വ​കു​പ്പി​ൽ​നി​ന്ന് 2025-26 സാ​ന്പ​ത്തി​ക​വ​ർ​ഷം ഏ​ഴു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

വി​വി​ധ ട്രേ​ഡു​ക​ൾ അ​ഭ്യ​സി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ൾ, ക്ലാ​സ് റൂ​മു​ക​ൾ എ​ന്നി​വ​യ്ക്കു പു​റ​മെ ഹോ​സ്റ്റ​ൽ കെ​ട്ടി​ട​വും നി​ർ​മി​ക്കും.

സം​സ്ഥാ​ന തൊ​ഴി​ൽ പ​രി​ശീ​ല​ന​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച മോ​ഡ​ൽ റെ​സി​ഡ​ൻ​ഷ്യ​ൽ ഐ​ടി​ഐ ആ​ണു പീ​ച്ചി​യി​ലു​ള്ള​ത്. ഒ​ല്ലൂ​ർ മ​ണ്ഡ​ല​ത്തി​ന്‍റെ മ​ല​യോ​ര​മേ​ഖ​ല​യാ​യ പീ​ച്ചി ഇ​തോ​ടെ ഉ​ന്ന​ത വി​ദ്യ​ഭ്യാ​സ​മി​ക​വി​ന്‍റെ കൂ​ടി കേ​ന്ദ്ര​മാ​കും.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ 15 കോ​ടി രൂ​പ ഐ​ടി​ഐ​ക്കു വ​ക​യി​രു​ത്തി​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കെ.​വി. അ​നി​ത, പി.​എ​ച്ച്. ര​ഹ​ന, പ്രി​ൻ​സി​പ്പ​ൽ എ​സ്.​യു. രേ​ഷ്മ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Peechi ITI building construction; nattuvisesham local news

Recent News

Corehub Up