x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പി​നൊ​രു​ങ്ങി മു​ന്ന​ണി​ക​ൾ


Published: November 11, 2025 03:12 AM IST | Updated: November 11, 2025 03:12 AM IST

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ട​ത്, വ​ല​ത്, എ​ൻ​ഡി​എ മു​ന്ന​ണി​ക​ൾ തി​ര​ക്കു​പി​ടി​ച്ച ച​ർ​ച്ച​ക​ളി​ലേ​ക്ക് ക​ട​ന്നു. പ്ര​ാദേ​ശി​ക ത​ല​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യി​ട്ടു​ണ്ട്. മൂ​ന്ന് മു​ന്ന​ണി​ക​ളും ചി​ല​യി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.

ക​ഴി​ഞ്ഞ​ത​വ​ണ നേ​ടി​യ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. നി​ല​വി​ൽ 34 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളും ജി​ല്ലാ പ​ഞ്ചാ​യ​ത്തും ആ​റ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ല​ഭി​ച്ച​തി​ലും അ​ധി​കം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ധി​കാ​രം ഉ​റ​പ്പി​ക്കാ​ൻ പി​ന്നീ​ട് എ​ൽ​ഡി​എ​ഫി​നാ​യി.

യു​ഡി​എ​ഫി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു 2020ലേ​ത്. നി​ല​വി​ൽ 16 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഭ​ര​ണ​മു​ള്ള​ത്. ര​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രി​ട​ത്ത് ര​ണ്ടാ​ഴ്ച മു​ന്പ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ച് മ​റു​ക​ണ്ടം ചാ​ടി. ഒ​രു ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​വു​മു​ണ്ട്. ബി​ജെ​പി ക​ഴി​ഞ്ഞ​ത​വ​ണ മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ന​ഗ​ര​സ​ഭ​യി​ലും അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​രു​ന്നു.

യു​ഡി​എ​ഫ് വ​ൻ​നേ​ട്ട​മു​ണ്ടാ​ക്കും; ച​ർ​ച്ച​ക​ളി​ൽ ശു​ഭ​സൂ​ച​ന​ക​ൾ

യു​ഡി​എ​ഫ് ഇ​ക്കു​റി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വ​ൻ നേ​ട്ട​മു​ണ്ടാ​ക്കും. ക​ഴി​ഞ്ഞ​ത​വ​ണ​യു​ണ്ടാ​യ പാ​ളി​ച്ച​ക​ൾ​ക്കെ​ല്ലാം പ​രി​ഹാ​രം കാ​ണും. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള ജ​ന​വി​കാ​രം വോ​ട്ടാ​യി മാ​റു​ന്പോ​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത വി​ജ​യം യു​ഡി​എ​ഫി​നു​ണ്ടാ​കു​മെ​ന്ന​തി​ൽ ത​ർ​ക്ക​മി​ല്ല. വി​ക​സ​ന മു​ര​ടി​പ്പും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ന​ൽ​കാ​തെ വി​ക​സ​ന പ്ര​ക്രി​യ​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​തും പ്ര​ധാ​ന ച​ർ​ച്ച​യാ​ക്കും.

സീ​റ്റു വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി പ്ര​ചാ​ര​ണ​രം​ഗ​ത്തേ​ക്കി​റ​ങ്ങും. ജി​ല്ലാ യു​ഡി​എ​ഫി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ ത​മ്മി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ത​ട​ക്കം ച​ർ​ച്ച​ക​ൾ തു​ട​ങ്ങി. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ കോ​ൺ​ഗ്ര​സ് 14 സീ​റ്റി​ലും കേ​ര​ള കോ​ൺ​ഗ്ര​സ് ര​ണ്ട് സീ​റ്റി​ലു​മാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​ത്. ഇ​ത്ത​വ​ണ കേ​ര​ള കോ​ൺ​ഗ്ര​സ് ഒ​രു സീ​റ്റി​നു കൂ​ടി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

പു​ളി​ക്കീ​ഴ്, റാ​ന്നി സീ​റ്റു​ക​ളാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് മ​ത്സ​രി​ച്ചി​രു​ന്ന സീ​റ്റു​ക​ൾ. ഇ​വ വി​ജ​യ​സാ​ധ്യ​ത അ​ടി​സ്ഥാ​ന​മാ​ക്കി വ​ച്ചു​മാ​റാ​നു​ള്ള താ​ത്പ​ര്യ​വും പാ​ർ​ട്ടി അ​റി​യി​ച്ചു. ആ​ർ​എ​സ്പി, മു​സ്‌​ലിം​ലീ​ഗ് ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച തു​ട​രും.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും ന​ഗ​ര​സ​ഭ​യി​ലും പ്രാ​ദേ​ശി​ക​ത​ല​ങ്ങ​ളി​ൽ‌ ച​ർ​ച്ച​ക​ളി​ലൂ​ടെ സീ​റ്റ് വി​ഭ​ജ​നം ന​ട​ത്താ​നാ​കു​ന്നി​ല്ലെ​ങ്കി​ൽ മാ​ത്ര​മേ ജി​ല്ലാ​ത​ല​ത്തി​ൽ ച​ർ​ച്ച​യു​ണ്ടാ​കൂ. ത​ർ​ക്ക​ങ്ങ​ൾ​ക്ക് ജി​ല്ലാ​ത​ല​ത്തി​ൽ പ​രി​ഹാ​രം കാ​ണും. റി​ബ​ലു​ക​ൾ ഇ​ല്ലാ​തെ മ​ത്സ​രി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്.

ഇ​ക്കു​റി​യും എ​ൽ​ഡി​എ​ഫി​നു നേ​ട്ട​മാ​കും

പ്രാ​ദേ​ശി​ക വി​ക​സ​ന​രം​ഗ​ത്ത് യു​ഡി​എ​ഫ് പു​ല​ർ​ത്തി​വ​രു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടു​ക​ൾ​ക്കെ​തി​രേ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്. ക്ഷേ​മ​പ​ദ്ധ​തി​ക​ളും ഗ്രാ​മീ​ണ ത​ല​ത്തി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. ക്ഷേ​മ​പ​ദ്ധ​തി​ക​ളും പെ​ൻ​ഷ​നു​ക​ളും അ​ട​ക്കം ജ​ന​ങ്ങ​ളെ ഒ​പ്പം നി​ർ​ത്തി മു​ന്നോ​ട്ടു​പോ​കാ​ൻ എ​ൽ​ഡി​എ​ഫി​നാ​കു​ന്നു​ണ്ട്. വി​ക​സ​ന സ​ന്ദേ​ശ ജാ​ഥ​ക​ളു​മാ​യി ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് തു​ട​ര​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗ​വും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ 2020ൽ ​നേ​ടി​യ ച​രി​ത്ര​വി​ജ​യം ആ​വ​ർ​ത്തി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഏ​ബ്ര​ഹാം, മു​ൻ പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, അ​ടൂ​ർ ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​മാ​ൻ ഡി. ​സ​ജി എ​ന്നി​വ​രട​ങ്ങു​ന്ന സ​മി​തി ഇ​തി​നാ​യി രൂ​പീ​ക​രി​ച്ചു.

എ​ൽ​ഡി​എ​ഫി​ലെ സീ​റ്റു​വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ നി​ല​വി​ലെ രീ​തി​യി​ൽ വി​ഭ​ജ​നം ഉ​ണ്ടാ​കും. പു​തി​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ​രി​ഗ​ണി​ക്കും. പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ സീ​റ്റു​വി​ഭ​ജ​നം അ​വി​ട​വി​ടെ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണ്. 60 ശ​ത​മാ​നം സീ​റ്റു​ക​ളി​ലും ഇ​പ്പോ​ൾ ത​ന്നെ ത​ർ​ക്ക​ങ്ങ​ളി​ല്ല.

ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച മാ​ന​ദ​ണ്ഡ​മാ​ണ് ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും ഈ ​നി​ല​യി​ൽ സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കും.

കൂ​ടു​ത​ൽ സീ​റ്റു​ക​ളി​ൽ ബി​ജെ​പി പ്ര​തീ​ക്ഷ

ജി​ല്ല​യി​ലെ 29 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണ പ്ര​തീ​ക്ഷ പു​ല​ർ​ത്തി ത​ന്നെ​യാ​ണ് എ​ൻ​ഡി​എ​യു​ടെ സീ​റ്റു വി​ഭ​ജ​നം. ജി​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക​ണ്ടാ​ണ് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം. ക​ഴി​ഞ്ഞ​ത​വ​ണ ബി​ജെ​പി മൂ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു ന​ഗ​ര​സ​ഭ​യി​ലും അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ നി​ശ്ച​യ​മാ​യും ഇ​തു നി​ല​നി​ർ​ത്താ​നാ​കും.​ഒ​പ്പം കൂ​ടു​ത​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ര​ണം​ത​ന്നെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. എ​ൻ​ഡി​എ എ​ന്ന നി​ല​യി​ലാ​കും മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ക. ബി​ഡി​ജെ​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ഘ​ട​ക​ക​ക്ഷി​ക​ളു​മാ​യി ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ൾ ന​ട​ത്തി.

പ്രാ​ദേ​ശി​ക​ത​ല​ത്തി​ലും മു​ന്ന​ണി അ​ടി​സ്ഥാ​ന​ത്തി​ൽ മ​ത്സ​രി​ക്കും. വി​ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ന​ഗ​ര​സ​ഭ​ക​ളി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന വി​ക​സ​ന ന​യം പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കാ​ണ് എ​ൻ​ഡി​എ വോ​ട്ടു തേ​ടു​ന്ന​ത്.

Tags : Local News Pathanamthitta Nattuvishesham

Recent News

Corehub Up