ആലഞ്ചേരി അണങ്ങൂർ ചിറ, ചില്ലിംഗ് പ്ലാന്റ് ഏലാമുറ്റം ചിറകളുടെ നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി നിർവഹിക്കുന്നു.
അഞ്ചൽ : ആലഞ്ചേരി അണങ്ങൂർ ചിറ, ചില്ലിംഗ് പ്ലാന്റ് ഏലാമുറ്റം ചിറകളുടെ നവീകരണത്തിന് ഒരു കോടി 86 ലക്ഷം രൂപ അനുവദിച്ചു. കുട്ടികൾക്ക് പരിശീലനം ഉൾപ്പടെയുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണം. ഇതി െ ന്റ ഭാഗമായി നവീകരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു.
കേരള ലാൻഡ് ഡവലപ്മെന്റ് വകുപ്പിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ചുകൊണ്ടാകും നവീകരണ പ്രവർത്തികൾ പൂർത്തീകരിക്കുക. ചിറകളുടെ വശം കെട്ടി സുരക്ഷിതമാക്കും. ചുറ്റിനും ഇന്റർലോക്ക് സ്റ്റോണുകൾ പാകി രാവിലെയും വൈകുന്നേരവും ഉൾപ്പെടെ നടക്കുന്നതിനും ഇരിക്കുന്നതിനും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.
കുട്ടികൾക്കടക്കം നീന്തൽ പരിശീലനത്തിനും സൗകര്യങ്ങൾ ഒരുക്കും. പ്രദേശത്ത് അലക്ക് പ്രവർത്തി കുലത്തൊഴിലാക്കിയവർക്കായി പ്രത്യേക ടാങ്ക് തുണി അലക്കുന്നതിനായുള്ള പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്. ചിറകളുടെ നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി. രാജി, ജനപ്രതിനിധികളായ ചിന്നു വിനോദ്, മഞ്ജുലേഖ, എസ്.ആർ. മഞ്ജു, പൊതുപ്രവർത്തകരായ ആർ. രാജീവ്, ബിനുരാജ്, സുദേവൻ, ആദിത്യൻ, മനോജ്, ലിജു തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ സങ്കേതങ്ങളിലെ മണ്ണ് സംരക്ഷണ പ്രവർത്തി, മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എന്നിവയും നടന്നു.
Tags : Local News Kollam Nattuvishesham