x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​ർ​ത്ത് മ​ല​ബാ​ർ ട്രാ​വ​ൽ ബ​സാ​ർ മേ​ള 15 മു​ത​ൽ


Published: November 11, 2025 02:02 AM IST | Updated: November 11, 2025 02:02 AM IST

ക​ണ്ണൂ​ർ: മൂ​ന്നാ​മ​ത് നോ​ർ​ത്ത് മ​ല​ബാ​ർ ട്രാ​വ​ൽ ബ​സാ​ർ മേ​ള 15,16 തീ​യ​തി​ക​ളി​ൽ മ​ട്ട​ന്നൂ​രി​ലെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കും.15 ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ രാ​ജ്യ​ത്തെ ആ​യി​ര​ത്തോ​ളം ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റേ​യും ടൂ​റി​സം സം​ര​ഭ​ക​രു​ടെ​യും സം​യു​ക്ത സം​രം​ഭ മാ​യ നോ​ർ​ത്ത് മ​ല​ബാ​ർ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (നോം​റ്റോ), ക​ണ്ണൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട്, മെ​ട്രോ മാ​ർ​ട്ട് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

16 ന് ​ന​ട​ക്കു​ന്ന മേ​ള​യി​ൽ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 120 ഓ​ളം സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ഞ്ഞൂ​റി​ൽ​പ്പ​രം ഉ​ത്പ​ന്ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും മേ​ള​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തും. പൊ​തു​ജ ന​ങ്ങ​ൾ​ക്കും 16നു​ള്ള മേ​ള​യി​ലെ സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കാം. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. എ​ന്നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​വ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക പ​വ​ലി​യ​ൻ ട്രാ​വ​ൽ ബ​സാ​റി​ന് മാ​റ്റു കൂ​ട്ടും. ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ സ​ഞ്ചാ​ര പാ​ക്കേ​ജു​ക​ൾ സൗ​ജ​ന്യ നി​ര​ക്കി​ൽ ബു​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​വും മേ​ള​യി​ലു​ണ്ടാ​കും. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്കും ട്രാ​വ​ൽ ഏ​ജ​ന്‍റു​മാ​ർ​ക്കും സൗ​ജ​ന്യ​മാ​യി പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാം.

മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നാ​യോ, പ​രി​പാ​ടി ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പ​മു​ള്ള താ​ത്കാ​ലി​ക ര​ജി​സ്ട്രേ​ഷ​ൻ കൗ​ണ്ട​റി​ലോ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. രാ​ജ്യ​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു എ​യ​ർ പോ​ർ​ട്ട്, ട്രാ​വ​ൽ മാ​ർ​ട്ടി​ന്‍റെ വേ​ദി​യാ​കു​ന്ന​ത്. കൂ​ടാ​തെ നോ​ർ​ത്ത് മ​ല​ബാ​റി​ന്‍റെ രു​ചി വൈ​വി​ധ്യം. സാം​സ്കാ​രി​ക ത​നി​മ , നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രെ പ​രി​ച​യ​പ്പെ​ടു​ത്തും. ട്രാ​വ​ൽ ബ​സാ​റി​ന്‍റെ ഭാ​ഗ​മാ​യി പ്ര​മു​ഖ ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ളു​ടെ ബി​സി​ന​സ് പ്ര​സ​ന്‍റേ​ഷ​നും നോ​ർ​ത്ത് മ​ല​ബാ​റി​ന്‍റെ മേ​ൻ​മ വി​ളി​ച്ചോ​തു​ന്ന ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 99 47 73 3339, 99 95139933, എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ നോം​റ്റോ പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ് കു​മാ​ർ, സെ​ക്ര​ട്ട​റി സി. ​അ​നി​ൽ​കു​മാ​ർ, കെ.​കെ പ്ര​ദീ​പ്, ടി.​വി, മ​ധു​കു​മാ​ർ, മെ​ട്രോ മാ​ർ​ട്ട് സി​ഇ​ഒ സി​ജി നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : North Malabar Travel nattuvisesham local news

Recent News

Corehub Up