x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നു​മ​തി​യി​ല്ല; ആ​റു ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ച്ചു


Published: November 9, 2025 10:42 PM IST | Updated: November 9, 2025 10:42 PM IST

ചെ​റു​തോ​ണി: കേ​ന്ദ്ര വ​നം-​പ​ര​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​ത്ത​തി​നാ​ൽ ആ​റു ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ഉ​പേ​ക്ഷി​ച്ചു. കോ​ട്ട​യം, ഇ​ടു​ക്കി, തൃ​ശൂ​ർ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ പ​ദ്ധ​തി​ക​ളാ​ണ് ഉ​പേ​ക്ഷി​ച്ച​ത്. കേ​ര​ള​ത്തി​ൽ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ക്കാ​നി​രു​ന്ന പ​ദ്ധ​തി​ക​ളാ​ണി​വ.

തി​രു​വ​ന​ന്ത​പു​രം എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്മോ​ൾ ഹൈ​ഡ്രോ പ്ര​മോ​ഷ​ൻ​സെ​ൽ വ​ഴി ബി​ൽ​ഡ് ഓ​ണ്‍ ഓ​പ്പ​റേ​റ്റ് ട്രാ​ൻ​സ്ഫ​ർ (ബി​ഒ​ഒ​ടി) അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ അ​ട​ച്ചു​പൂ​ട്ടേ​ണ്ടി വ​ന്ന​ത്.

ഇ​ടു​ക്കി​യി​ലെ തൂ​വ​ൽ (ഒ​രു മെ​ഗാ​വാ​ട്ട്), തോ​ണി​യാ​ർ (2.6 മെ​ഗാ​വാ​ട്ട്), അ​വ​ർ​കു​ട്ടി (10 മെ​ഗാ​വാ​ട്ട്), കോ​ട്ട​യ​ത്തെ ആ​ന​ക്ക​ൽ (2 മെ​ഗാ​വാ​ട്ട്), തൃ​ശൂ​രി​ലെ ക​ണ്ണ​ൻ​കു​ഴി (7.5 മെ​ഗാ​വാ​ട്ട്), ക​ണ്ണൂ​രി​ലെ കാ​ഞ്ഞി​ര​ക്കൊ​ല്ലി പ​ദ്ധ​തി​ക​ളാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വ​നാ​നു​മ​തി ല​ഭി​ക്കാ​തെ റ​ദ്ദാ​ക്ക​പ്പെ​ട്ട​ത്. 24 ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളാ​ണ് ബി​ഒ​ഒ​ടി വ്യ​വ​സ്ഥ​യി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​ൽ ഏ​ഴെ​ണ്ണം മാ​ത്ര​മാ​ണു ക​മ്മീ​ഷ​ൻ ചെ​യ്ത​ത്. ആ​റെ​ണ്ണം പൂ​ർ​ണ​മാ​യി ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ 11 പ​ദ്ധ​തി​ക​ൾ വ​നാ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.

വ​നാ​നു​മ​തി വൈ​കി​യാ​ൽ ഈ ​പ​ദ്ധ​തി​ക​ളും ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രും. പ​ദ്ധ​തി​യു​ടെ സാ​ങ്കേ​തി​ക,സാ​ന്പ​ത്തി​ക, റി​പ്പോ​ർ​ട്ടു​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ച് 36 മാ​സ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി ക​മ്മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നാ​ണു വ്യ​വ​സ്ഥ. എ​ന്നാ​ൽ ഈ 11 ​പ​ദ്ധ​തി​ക​ളും സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും ക​മ്മീ​ഷ​ൻ ചെ​യ്യാ​നാ​യി​ട്ടി​ല്ല.

അ​നു​മ​തി നി​ഷേ​ധി​ച്ച ആ​റു ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ലെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

Tags : No permission; six small hydropower nattuvisesham local news

Recent News

Corehub Up