നെയ്യാറ്റിന്‍കര ഉപജില്ലാ കലോത്സവത്തില്‍ ഓവറോള്‍ ചാന്പ്യന്മാരായ നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിനു ട്രോഫി സമ്മാനിക്കുന്നു.
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം സമാപിച്ചു. നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് കലാകിരീടം. പുല്ലുവിള ലിയോ തേര്ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സെന്റ് മേരീസ് എൽപി സ്കൂള്‍ എന്നിവിടങ്ങളില്‍ നാലു ദിവസങ്ങളായി നടന്ന ഉപജില്ലാ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് ജേതാക്കളായി.
യുപി വിഭാഗത്തില്‍ ലൂർദുപുരം സെന്റ് ഹെലന്‍സ് എച്ച്എസ്എസും നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ്എസും ഒന്നാം സ്ഥാനം പങ്കിട്ടു. എച്ച്എസ് വിഭാഗത്തില്‍ നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്എസ്എസും എച്ച്എസ്എസ് വിഭാഗത്തില്‍ പൂവാര്‍ ഗവ. വിഎച്ച്എസ്എസും ഒന്നാമതെത്തി.
അറബിക് കലോത്സവം എല്‍പി വിഭാഗത്തില്‍ നെയ്യാറ്റിന്‍കര ഗവ. ജെബിഎസ്സും പൂവാര്‍ ഗവ. എല്‍പിഎസും ഒന്നാം സ്ഥാനം പങ്കുവച്ചു. യുപി വിഭാഗത്തില്‍ പൂവാര്‍ ഗവ. വിഎച്ച്എസ്എസും എച്ച് എസ് വിഭാഗത്തില്‍ അരുമാനൂര്‍ എംവി എച്ച് എസ്എസും ഒന്നാം സ്ഥാനത്തെത്തി.
അറബിക് കലോത്സവത്തില്‍ അരുമാനൂര്‍ എംവി എച്ച് എസ് എസിനാണ് ഓവറോള്‍. സംസ്കൃത കലോത്സവം എല്‍പി വിഭാഗത്തില്‍ എസ്എന്‍ഡിപി യുപിഎസും യുപി വിഭാഗത്തില്‍ പൂവാര്‍ ഗവ. വിഎച്ച്എസ്എസും എച്ച് എസ് വിഭാഗത്തില്‍ വ്ളാത്താങ്കര വൃന്ദാവന്‍ ഹൈസ്കൂളും ഒന്നാമതെത്തി.
സംസ്കൃതോത്സവത്തില്‍ ഓവറോള്‍ വ്ളാത്താങ്കര വൃന്ദാവന്‍ ഹൈസ്കൂള്‍ നേടി. ഉപജില്ലയിലെ 54 വിദ്യാലയങ്ങളില്‍ നിന്നുള്ള അയ്യായിരത്തോളം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ ഇന്ററാക്ടീവ് സ്കോര്‍ ബോര്‍ഡ് പ്രധാന ആകര്‍ഷണമായി.
ഓരോ ദിവസത്തെയും മത്സരങ്ങളുടെ ജേതാക്കള്‍ക്ക് അതാത് ദിവസങ്ങളില്‍ തന്നെ സമ്മാനങ്ങള്‍ വിതരണം ചെയ്തതും പുതുമയുള്ളതെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചൂണ്ടിക്കാട്ടി. കലോത്സവത്തിന്റെ സമാപന സമ്മേളനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. റാണി ഉദ്ഘാടനം ചെയ്തു. ലിയോ തേർട്ടീന്ത് എച്ച്എസ്എസ് പിടിഎ പ്രസിഡന്റ് ബോസ്കോ വിൻസന്റിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ സ്കൂൾ മാനേജ ഫാ. എസ്.ബി. ആന്റണി മുഖ്യപ്രഭാഷണം നടത്തി.
എഇഒ എ സുന്ദര്‍ദാസ്, ബിപിസി ആര്.എസ്. ബൈജു കുമാർ, ജനറൽ കൺവീനർ ഉഷ വർക്കി, ഹെഡ്മിസ്ട്രസ് പ്രമീള ഫോർഗോഡ് എന്നിവര്‍ പ്രസംഗിച്ചു.