x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​ലൂ​ക്കി​ലെ ഭൂ​രി​പ​ക്ഷം റേ​ഷ​ന്‍ക​ട​ക​ളി​ലും പ​ച്ച​രി​യി​ല്ല; കു​ത്ത​രി​ മാ​ത്രം


Published: November 11, 2025 06:46 AM IST | Updated: November 11, 2025 06:46 AM IST

ച​ങ്ങ​നാ​ശേ​രി: താ​ലൂ​ക്കി​ലെ റേ​ഷ​ന്‍ക​ട​ക​ളി​ല്‍ വാ​തി​ല്‍പ്പ​ടി വി​ത​ര​ണ​പ്ര​കാ​രം പ​ച്ച​രി എ​ത്തി​യി​ല്ല. ഉ​ള്ള​ത് കു​ത്ത​രി​മാ​ത്രം. കാ​ര്‍ഡു​ട​മ​ക​ള്‍ക്ക് പ​ച്ച​രി​യും ചാ​ക്ക​രി​യും ന​ല്‍കാ​നാ​കാ​തെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ബു​ദ്ധി​മു​ട്ടി​ല്‍. പ​ച്ച​രി സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ എ​വൈ കാ​ര്‍ഡു​ട​മ​ക​ള്‍ക്കു​പോ​ലും വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​യു​ന്നി​ല്ല.

ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ല്‍ 148 റേ​ഷ​ന്‍ ക​ട​ക​ളാ​ണു​ള്ള​ത്. ന​വം​ബ​റി​ലെ ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​ല്‍നി​ന്നു​ള്ള റേ​ഷ​ന്‍ക​ട​ക​ളി​ലെ വി​ത​ര​ണ പോ​ളി​സി വ്യാ​പാ​രി​ക​ള്‍ക്ക് അ​യ​ച്ചു​കൊ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍, ക​ട​ക​ളി​ല്‍ പ​ച്ച​രി​യും ചാ​ക്ക​രി​യും എ​ത്തി​യി​ട്ടി​ല്ല. പ​ച്ച​രി സ്റ്റോ​ക്കി​ല്ലെ​ന്ന വി​വ​രം സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, ഗോ​ഡൗ​ണു​ക​ളി​ലേ​യും റേ​ഷ​ന്‍ ക​ട​ക​ളി​ലേ​യും സ്റ്റോ​ക്ക് പ​രി​ശോ​ധി​ച്ച​ശേ​ഷം ആ​നു​പാ​തി​ക​മാ​യാ​ണ് റേ​ഷ​ന്‍ക​ട​ക​ളി​ല്‍ പ​ച്ച​രി, കു​ത്ത​രി, ചാ​ക്ക​രി എ​ന്നി​വ​യു​ടെ വാ​തി​ല്‍പ്പ​ടി വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും പ​ച്ച​രി സ്റ്റോ​ക്കി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് സ​പ്ലൈ ഓ​ഫീ​സി​ല്‍നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

വാ​തി​ല്‍പ്പ​ടി വി​ത​ര​ണം ആ​രം​ഭി​ച്ച​തെ​യു​ള്ളൂ​വെ​ന്നും ഈ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ക​ട​ക​ളി​ല്‍ എ​ത്തി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.
.

Tags : Local News Kottayam Nattuvishesham

Recent News

Corehub Up