x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ക്‌ടർ അ​ധ്യ​ക്ഷ​നാ​യി മോ​ണി​റ്റ​റിം​ഗ് സ​മി​തി


Published: November 10, 2025 10:33 PM IST | Updated: November 10, 2025 10:33 PM IST

ഇ​ടു​ക്കി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ടം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ചും സ്ഥാ​നാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ഉ​ന്ന​യി​ക്കു​ന്ന സം​ശ​യ​ങ്ങ​ൾ​ക്ക് നി​വാ​ര​ണം ന​ട​ത്തു​ന്ന​തി​നും പ​രാ​തി​ക​ളി​ൽ ഉ​ട​ൻ പ​രി​ഹാ​ര​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ജി​ല്ലാ ത​ല​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് സ​മി​തി രൂ​പീ​ക​രി​ച്ചു.

ജി​ല്ലാ ക​ള​ക്‌ട​ർ ചെ​യ​ർ​മാ​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ക​ണ്‍​വീ​ന​റു​മാ​ണ്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ഇ​ല​ക്‌ഷൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.

പെ​രു​മാ​റ്റ​ച്ച​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ക​മ്മി​റ്റി പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കും. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.

Tags : Monitoring Committee nattuvisesham local news

Recent News

Corehub Up