ആലുവ: തേപ്പുകടയിൽ നിന്ന് ഇതരസംസ്ഥാന തൊഴിലാളിയുടെ മൊബൈൽ ഫോൺ കവർന്നയാൾ ഒരു മാസത്തിന് ശേഷം പിടിയിലായി. കളമശേരി എച്ച്എംടി കോളനി പള്ളിലാംക്കരയിൽ കായലിൽ വീട്ടിൽ അമൽ ബാബു(18)വാണ് ആലുവ പോലീസിന്റെ പിടിയിലായത്.
തായിക്കാട്ടുകര റെയിൽവേ ഗ്യാരേജ് കാർ വാഷ് സെന്ററിനു സമീപമുള്ള തേപ്പുകടയിൽ നിന്നുമാണ് ജീവനക്കാരൻ യുപി സ്വദേശി സന്ദീപിന്റെ 20,000 രൂപയുടെ മൊബൈൽ ഫോൺ കവർന്നത്. സ്കൂട്ടറിലെത്തിയ പ്രതി തേപ്പുകടയുടെ മേശപ്പുറത്തിരുന്ന ഫോണുമായി മുങ്ങുകയായിരുന്നു. ജീവനക്കാരനു വേണ്ടി കടയുടമ കുറ്റിപ്പുഴ സ്വദേശിനി സുനിത നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.
മോഷ്ടിച്ചെടുത്ത ഫോൺ പ്രതിയുടെ പക്കൽനിന്ന് പോലീസ് കണ്ടെടുത്തു.
Tags : Local News Ernakulam Nattuvishesham