രാജീവൻ
കട്ടപ്പന: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് അയല്‍വാസി തിളച്ച വെള്ളം ഒഴിച്ച് പരിക്കേൽപ്പിച്ച മധ്യവയസ്കന് ചികിത്സയിലിരിക്കെ മരിച്ചു. കട്ടപ്പന വലിയപാറ പാറപ്പാട്ട് രാജീവന് (58) ആണ് മരിച്ചത്. സംഭവത്തില്‍ വലിയപാറ അങ്ങേമഠത്തില്‍ ബിജുവിനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ മൂന്നിനാണ് സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ബിജു രാജീവന്റെ ദേഹത്ത് മുളകുപൊടി കലര്‍ത്തിയ തിളച്ചവെള്ളം ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. സംസ്കാരം നടത്തി.
Tags : Middle-aged man dies nattuvisesham local news