x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ടു​ത​ൽ വോ​ട്ടു​കി​ട്ടു​ന്ന​വ​ർ ജ​യി​ക്കു​മെ​ന്നു മേ​യ​ർ


Published: November 11, 2025 01:12 AM IST | Updated: November 11, 2025 01:14 AM IST

തൃ​ശൂ​ർ: ബി​ജെ​പി​യി​ലേ​ക്കു നീ​ങ്ങു​ന്നു​വെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ട​യി​ലും അ​ത് എ​തി​ർ​ക്കാ​തെ ഇ​ട​തു​മു​ന്ന​ണി​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന പ്ര​സ് താ​വ​ന​ക​ളു​മാ​യി മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്.

കൂ​ടു​ത​ൽ വോ​ട്ടു​കി​ട്ടു​ന്ന​വ​ർ ജ​യി​ക്കും. അ​ത​ല്ലാ​തെ ഇ​ന്ന പാ​ർ​ട്ടി ജ​യി​ക്കു​മെ​ന്നു​പ​റ​യാ​ൻ ത​നി​ക്കു ക​ഴി​യി​ല്ല. അ​ങ്ങ​നെ പ്ര​വ​ചി​ക്കാ​ൻ താ​ൻ യേ​ശു​ക്രി​സ്തു​വ​ല്ല. ഭ​ര​ണ​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി​യാ​ൽ മൂ​ന്നു​മാ​സ​കാ​ലം താ​ൻ വി​ശ്ര​മ​ത്തി​ൽ ആ​യി​രി​ക്കും. ഭാ​ര്യ​ക്കൊ​പ്പം കൂ​ടി​യാ​ലോ​ചി​ച്ച് തു​ട​ർ​കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കും.

‌അ​ഞ്ചു​വ​ർ​ഷം നാ​ടി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ത​നി​ക്കു മൂ​ന്നു​മാ​സ​മെ​ങ്കി​ലും ത​ന്‍റെ കു​ടും​ബ​ത്തി​നൊ​പ്പം പൂ​ർ​ണ​മാ​യും സ​മ​യം ചെ​ല​വി​ടാ​നു​ള്ള അ​വ​കാ​ശം ഇ​ല്ലേ? എ​ൽ​ഡി​എ​ഫ് ത​ന്നെ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ പൂ​ർ​ണ​മാ​യും വി​ജ​യി​പ്പി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പൊ​തു​വെ​യു​ള്ള രാ​ഷ്ട്രീ​യ​നി​ല​പാ​ടു​ക​ളു​ടെ​യും ജ​ന​ഹി​ത​വും അ​നു​സ​രി​ച്ചാ​യി​രി​ക്കും അ​ടു​ത്ത​ത് ആ​രു ഭ​രി​ക്കു​മെ​ന്നു പ​റ​യാ​നാ​കു​ക.

ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടു വി​ല​യി​രു​ത്തി​യ​വ​ർ ത​നി​ക്ക് എം​എ​ൽ​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ യോ​ഗ്യ​ത​യു​ണ്ടെ​ന്നു വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ തു​ട​ർ​കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് പ​റ​യാം. എ​ൽ​ഡി​എ​ഫ് ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സം​തൃ​പ്ത​നാ​ണ്. താ​ൻ മേ​യ​റാ​യി മി​ടു​ക്ക​നാ​യ​തി​നാ​ലാ​ണ് ത​ന്നെ അ​ഞ്ചു​വ​ർ​ഷ​വും ഇ​വ​ർ മേ​യ​ർ ആ​ക്കി​യ​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു​ക​ള​ത്തി​ൽ ഒ​രു വ​ര​വു​കൂ​ടി വ​രു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ​യും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു മേ​യ​റു​ടെ പ്ര​സ്താ​വ​ന.

അ​തേ​സ​മ​യം, മേ​യ​റെ തു​ട​ർ​ന്നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്, അ​ദ്ദേ​ഹം ന​ല്ല പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചു​വെ​ന്നും അ​ദ്ദേ​ഹ​ത്തെ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്നു വാ​ക്കു​ന​ൽ​കി​യ​തി​നാ​ലാ​ണ് സി​പി​എ​മ്മി​ൽ മെ​മ്പ​ർ​ഷി​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്നു​പോ​ലും ആ​വ​ശ്യ​പ്പെ​ടാ​തി​രു​ന്ന​തെ​ന്നും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി.​കെ. ഷാ​ജ​ൻ മ​റു​പ​ടി പ​റ​ഞ്ഞു.

അ​ധി​കാ​ര​ത്തി​ൽ വ​രും: യു​ഡി​എ​ഫ്

തൃ​ശൂ​ർ: മേ​യ​ർ എം.​കെ. വ​ർ​ഗീ​സ് നേ​ര​ത്തേ​ത​ന്നെ ബി​ജെ​പി മേ​യ​ർ ആ​യി​രു​ന്നു​വെ​ന്നു കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ജ​ൻ ജെ. ​പ​ല്ല​ൻ. ബി​ജെ​പി​യെ അ​നു​കൂ​ലി​ക്കു​ന്ന പ​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഇ​ല്ലാ​ത്ത പ​ണം സു​രേ​ഷ് ഗോ​പി ത​ന്ന​തെ​ന്നും മു​ൻ എം​പി ടി.​എ​ൻ. പ്ര​താ​പ​ൻ ന​ൽ​കി​യ നാ​ലു​കോ​ടി ത​ന്നി​ല്ലെ​ന്നും പ​റ​യു​ന്ന​ത്.

സു​രേ​ഷ് ഗോ​പി​യെ​യും അ​തി​ലൂ​ടെ ബി​ജെ​പി​യെ​യും പ്ര​കീ​ർ​ത്തി​ക്കാ​നാ​ണ് മേ​യ​റു​ടെ താ​ത്പ​ര്യം. നേ​ര​ത്തേ യു​ഡി​എ​ഫി​ൽ ആ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം യു​ഡി​എ​ഫി​ലേ​ക്കു തി​രി​കെ​വ​രാ​നു​ള്ള സാ​ധ്യ​ത​യി​ല്ല. ബി​ജെ​പി​യി​ലേ​ക്കു പോ​കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.
വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 30-35 സീ​റ്റു​ക​ൾ നേ​ടി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രും. മേ​യ​ർ​സ്ഥാ​നാ​ർ​ഥി ആ​രെ​ന്നു പ്ര​ഖ്യാ​പി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ങ്ങ​ൾ​ക്കി​ല്ല. ഉ​ള്ള​വ​ർ മി​ടു​ക്കി​ക​ളാ​യ സ്ഥാ​നാ​ർ​ഥി​ക​ളാ​ണെ​ന്നും രാ​ജ​ൻ പ​ല്ല​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​നു തോ​ൽ​വി​യു​ടെ ഉ​ൾ​ഭ​യം: മേ​യ​ർ

തൃ​ശൂ​ർ: വ​രാ​ൻ പോ​കു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യു​ടെ ഉ​ൾ​ഭ​യ​മാ​ണ് കോ​ർ​പ​റേ​ഷ​ന്‍റെ അ​വ​സാ​ന കൗ​ൺ​സി​ൽ യോ​ഗം അ​ല​ങ്കോ​ല​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തെ പ്രേ​രി​പ്പി​ച്ച​തെ​ന്നു മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്. സൗ​ഹൃ​ദ​ത്തോ​ടെ പി​രി​യാ​ൻ ആ​ഗ്ര​ഹി​ച്ച യോ​ഗം അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വ​ഴി​തി​രി​ച്ചു​വി​ട്ടു. മ​റു​പ​ടി പ​റ​യും​മു​ന്പേ ത​ന്‍റെ ഡ​യ​സി​ലേ​ക്കു ക​യ​റി പ്ര​തി​പ​ക്ഷം അ​ജ​ൻ​ഡ​ക​ൾ കീ​റി​ക്ക​ള​ഞ്ഞു. ക​ല​ഹം ഉ​ണ്ടാ​ക്കി പി​രി​യാ​ൻ താ​ത്പ​ര്യം ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് താ​ൻ ഇ​റ​ങ്ങി​പ്പോ​യ​ത്.

മി​നി​റ്റ്സ് എ​ല്ലാം യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ത്ത​ര​ത്തി​ൽ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​മ്പോ​ഴും ത​നി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു ക​ത്തു​പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

എ​ല്ലാം വെ​റും നാ​ട​കം മാ​ത്ര​മാ​ണെ​ന്നും മി​നി​റ്റ്സി​ൽ ഇ​ല്ലാ​ത്ത​ത് എ​ഴു​തി​ച്ചേ​ർ​ത്താ​ൽ ജ​യി​ലി​ൽ പോ​കി​ല്ലേ? അ​തു​കൊ​ണ്ട് ആ​രെ​ങ്കി​ലും അ​തി​നു മു​തി​രു​മോ എ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​ർ​ഗീ​സ് ക​ണ്ടം ​കു​ള​ത്തി പ​റ​ഞ്ഞു.

Tags : most votes will win nattuvisesham local news

Recent News

Corehub Up