മട്ടാഞ്ചേരി ഉപജില്ലാ കലോത്സവം ടിഡി സ്കൂൾ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടൻ മീനാ രാജ് ഉദ്ഘാടനം ചെയ്യുന്നു.
ഫോർട്ടുകൊച്ചി: മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. ടിഡി സ്കൂളിന്റെ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ ടിഡി ടിടിഐ വിദ്യാർഥികളുടെ രംഗപൂജയോടെയാണ് കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചത്. സിനിമാതാരം മീനാ രാജ്ഉദ്ഘാടനം നിർവഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി അധ്യക്ഷത വഹിച്ചു.
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ ആന്റണി കുരീത്തറ ലോഗോ വിജയിക്കുള്ള സമ്മാനദാനം നിർവഹിച്ചു. കുമാരി അക്ഷദ എ. കമ്മത്ത് ലോഗോ വിജയിക്കുള്ള സമ്മാനം ഏറ്റുവാങ്ങി. അറബി കലോത്സവത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ കെ.എ. മനാഫ് നിർവഹിച്ചു. സംസ്കൃത കലോത്സവത്തിന്റെ ഉദ്ഘാടനം ടിഡി സ്കൂൾ മാനേജർ പി. അവിനാഷ് നിർവഹിച്ചു .
Tags : Mattancherry Local News Ernakulam Nattuvishesham