മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് തടിയമ്പാട് -മരിയാപുരം റോഡിലെ കുഴികൾ മണ്ണിട്ട് നികത്തുന്നു.
ചെറുതോണി: തടിയമ്പാട് - മരിയാപുരം റോഡിലെ കുഴികൾ മണ്ണിട്ട് നികത്തി മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് മാതൃകയായി.
മരിയാപുരം - തടിയമ്പാട് റോഡിലെ 300 മീറ്റർ ദൂരമാണ് തകർന്ന് ഗതാഗതം അസാധ്യമായിരുന്നത്. കാൽനട യാത്രപോലും ബുദ്ധിമുട്ടിലായിരുന്ന റോഡാണ് വിദ്യാർഥികൾ മണ്ണിട്ട് ഗതാഗത യോഗ്യമാക്കിയത്. റോഡിന്റ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അധികൃതർ തയാറാകണമെന്ന് നാട്ടുകാരും വിദ്യാർഥികളും ആവശ്യപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പൽ ജോയി കെ. ജോസ്, എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എബി ഏബ്രഹാം, അധ്യാപകരായ റിൻസി ഫിലിപ്പ്, എം.എം. ജിൻസി, ബിന്ദു ജോസഫ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
Tags : Mariapuram school students nattuvisesham local news