x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ലി​ല്‍ പ​രി​ച​യ​പ്പെ​ട്ട​യാ​ളെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ലും ക​വ​ര്‍​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍


Published: November 11, 2025 01:30 AM IST | Updated: November 11, 2025 01:30 AM IST

ഫ​സ​ല്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ജ​യി​ലി​ല്‍വ​ച്ച് പ​രി​ച​യ​പ്പെ​ട്ട​യാ​ളെ  കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച് പ​ണ​വും മൊ​ബൈ​ലും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ല്‍. പു​ത്ത​ന്‍​ച്ചി​റ കോ​വി​ല​ക​ത്ത്കു​ന്ന് സ്വ​ദേ​ശി അ​ട​യി​നി​പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ഫ​സ​ല്‍ (18) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. താ​ണി​ശേ​രി സ്വ​ദേ​ശി പു​തു​പ്പാ​റവീ​ട്ടി​ല്‍ ഷാ​ജി (49) ക​രൂ​പ​ട​ന്ന​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍ നി​ന്നും പ്ര​തി​യോ​ട് ഇ​റ​ങ്ങി​പ്പോ​കാ​ന്‍ പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധ​ത്താ​ല്‍  മു​റി​യി​ല്‍വ​ച്ച് പ്ര​തി ഷാ​ജി​യെ മു​ഖ​ത്തും ത​ല​യി​ലും കൈ​കൊ​ണ്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 

ഇ​ടി കൊ​ണ്ട് നി​ല​ത്തു​വീ​ണ ഷാ​ജി​യെ പ്ര​തി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ക​ത്തി​കൊ​ണ്ട് ഇ​ട​തു ക​ഴു​ത്തി​ലും വ​ല​തു ഷോ​ള്‍​ഡ​റി​ലും വ​ല​തു നെ​ഞ്ചി​ന്‍റെ മു​ക​ള്‍​ഭാ​ഗ​ത്തും ചു​ണ്ടി​ലും കു​ത്തി ഗു​രു​ത​രപ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ഷാ​ജി​യു​ടെ കൈ ​പു​റ​കി​ലേ​ക്കാ​ക്കി തു​ണി​കൊ​ണ്ട് ക​യ്യും കാ​ലും വാ​യും കെ​ട്ടി​യി​ട്ട് ഷാ​ജി​യു​ടെ 1500 രൂ​പ വി​ല വ​രു​ന്ന  മൊ​ബൈ​ല്‍ ഫോ​ണും 3000 രൂ​പ വി​ല വ​രു​ന്ന ര​ണ്ട് വാ​ച്ചും പേ​ഴ്‌​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 4000 രൂ​പ​യും ക​വ​ര്‍​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു. 

കൊ​ടു​ങ്ങ​ല്ലൂ​ര്‍ മേ​ഡേ​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഷാ​ജി​യു​ടെ മൊ​ഴി പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സെ​ടു​ത്തി​രു​ന്നു. ഷാ​ജി ഒ​ക്ടോ​ബ​ര്‍ 10 മു​ത​ല്‍  ഒ​ക്ടോ​ബ​ര്‍ 31 വ​രെ ആ​ളൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഒ​രു കേ​സി​ലെ വാ​റ​ണ്ട് പ്ര​കാ​രം ഇ​രി​ങ്ങാ​ല​ക്കു​ട സ​ബ് ജ​യി​ലി​ല്‍ കി​ട​ന്നി​രു​ന്നു.

ആ ​സ​മ​യം ജ​യി​ലി​ല്‍ വെ​ച്ചാ​ണ് പ്ര​തി​യാ​യ ഫ​സ​ലി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഫ​സ​ല്‍ മാ​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നി​ന്ന് 55000 രൂ​പ​യു​ടെ സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്. ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ എം.​കെ. ഷാ​ജി, എ​സ്‌​ഐ എം.ആ​ര്‍. കൃ​ഷ്ണ​പ്ര​സാ​ദ്, ജിഎ​സ് ഐ ​എം.​എ. മു​ഹ​മ്മ​ദ് റാ​ഷി, ജി​എ​എ​സ്‌​ഐ അ​ന്‍​വ​റു​ദ്ദീ​ന്‍, ജിഎ​സ്് സിപിഒമാ​രാ​യ എ​ൻ.‍ എം. ​ഗി​രീ​ഷ്, ടി.​ജെ. സ​തീ​ഷ്, സു​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണസം​ഘ​ത്തി​ലു​ള്ള​ത്.

Tags : acquaintance in prison nattuvisesham local news

Recent News

Corehub Up