x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര ജ​ലാ​ശ​യം: 116 കോ​ടി​യു​ടെ ടൂ​റി​സം പ​ദ്ധ​തി​ക്ക് രൂ​പ​രേ​ഖ​യാ​യി


Published: November 9, 2025 06:54 AM IST | Updated: November 9, 2025 06:54 AM IST

തൊ​ടു​പു​ഴ: കാ​ഞ്ഞാ​ർ മു​ത​ൽ കോ​ള​പ്ര വ​രെ​യു​ള്ള മ​ല​ങ്ക​ര ജ​ലാ​ശ​യ മേ​ഖ​ല​യു​ടെ ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ ടെ 116 ​കോ​ടി​യു​ടെ പ​ദ്ധ​തിക്ക് രൂ​പ​രേ​ഖ​യാ​യി. കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യ ക​ന്പ​നി​യാ​ണ് ക​രാ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ള​പ്ര​യി​ൽ കാട​ൻ​കാ​വി​ൽ തു​രു​ത്തി​ൽ പാ​ർ​ക്ക്, വി​വി​ധ കോ​ട്ടേ​ജു​ക​ൾ എ​ന്നി​വ നി​ർമി​ക്കും.


ഇ​വി​ടേ​ക്കു പ്ര​വേ​ശി​ക്കാ​ൻ പാ​ല​വും പാ​ർ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ചൂ​ണ്ട​യി​ട്ട് മീ​ൻ പി​ടി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും. സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​രി​പ്പി​ട​ങ്ങ​ളും സ​ജ്ജ​മാ​ക്കും. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ആ​ളു​ക​ൾ​ക്ക് ന​ട​ക്കു​ന്ന​തി​നും വ്യാ​യാ​മം ചെ​യ്യു​ന്ന​തി​നു​മു​ള്ള ന​ട​പ്പാ​ത​യും നി​ർ​മി​ക്കും.


വ​യ​ന​ക്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​ർ​ക്കും റോ​പ്പ് വേ​യും സ്ഥാ​പി​ക്കും. ജ​ലാ​ശ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ബോ​ട്ട് ജെ​ട്ടി​ക​ളും സ​ജ്ജ​മാ​ക്കും. ജ​ലാ​ശ​യ​ത്തി​ലൂ​ടെ ഹൗ​സ് ബോ​ട്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​വും ക്ര​മീ​ക​രി​ക്കും. ഇ​വി​ടെ​യെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും ഒ​രു​ക്കും.


വാ​ട്ട​ർ സ്പോ​ർ​ട്സ് , ഫ്ളൈ ​ബോ​ർ​ഡ്, ഫ്ളോ​ട്ടിം​ഗ് ബ്രി​ഡ്ജ്, ഭ​ക്ഷ​ണ​ശാ​ല, സ്കൈ​വാ​ക്ക്, വി​ൻ​ഡി വാ​ക്ക്, വ്യൂ ​പോ​യി​ന്‍റ് പ്ലാ​റ്റ്ഫോം, ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് എ​ന്നി​വ​യും പ​ദ്ധ​തി​യി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്.​കാ​ഞ്ഞാ​ർ സ്റ്റേ​ഡി​യം ന​വീ​ക​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.


ഓ​പ്പ​ണ്‍ ജിം , ​ഇ​ൻ​ഡോ​ർ ഗെ​യിം​സ് എ​ന്നി​വ​യും സ​ജ്ജീ​ക​രി​ക്കും.
മ​ല​ങ്ക​ര, ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, ത്രി​വേ​ണി സം​ഗ​മം, നാ​ടു​കാ​ണി, കു​ള​മാ​വ്, പു​ള്ളി​ക്കാ​നം, വാ​ഗ​മ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള വി​ശാ​ല​മാ​യ ടൂ​റി​സം സ​ർ​ക്യൂ​ട്ടാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ആ​ഭ്യ​ന്ത​ര വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​ണ് പ​ദ്ധ​തി. ഫ്രാ​ൻ​സീ​സ് ക​രി​ന്പാ​നി, രാ​ജു സി.​ഗോ​പാ​ൽ, സാ​ബു തെ​ങ്ങും​പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൂ​റി​സം വി​ക​സ​നസ​മി​തി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തെത്തുട​ർ​ന്നാ​ണ് പ​ദ്ധ​തി​ക്കു ജീ​വ​ൻവ​ച്ച​ത്.


നേ​ര​ത്തേ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യും വി​വി​ധ ടൂ​റി​സം സ​മി​തി​ക​ളും ഈ ​ആ​വ​ശ്യമുന്ന​യി​ച്ചി​രു​ന്നു. എം​വി​ഐ​പി​യു​ടെ കീ​ഴി​ലു​ള്ള സ്ഥ​ല​ത്താ​ണ് ഇ​റി​ഗേ​ഷ​ൻ ടൂ​റി​സം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നും പു​ത്ത​നു​ണ​ർ​വാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags : local nattuvishesham Malankara Reservoir

Recent News

Corehub Up