മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ആർ. രഘുചന്ദ്രബാലിന്റെ മൃതദേഹം കെപിസിസി ആസ്ഥാനത്ത് പൊതുദർശനത്തിനുവച്ചപ്പോൾ കെപിസിസി മുൻ പ്രസിഡന്റുമാരായിരുന്ന
വിഴിഞ്ഞം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ആർ. രഘുചന്ദ്രബാലിന് ജന്മനാട് യാത്രമൊഴി നൽകി. അദ്ദേഹത്തിന്റെ ഭൗതികശരീരം തിരുവനന്തപുരം കെപിസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം വിലാപയാത്രയായി 11.30ന് കാഞ്ഞിരംകുളം ജംഗ്ഷനിൽ എത്തിച്ചേർന്നു.
നാടിന്റെ നാനാ ഭാഗത്തുനിന്നും തങ്ങളുടെ നേതാവിനെ ഒരു നോക്കുകാണാൻ ജനം ഒഴുകിയെത്തി. ജംഗ്ഷനിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ നടന്ന പൊതുദർശനത്തിനുശേഷം കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിനു മുന്നിലും തുടർന്ന് ദൃശ്യ ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനെത്തിച്ചു. മൂന്നുമണിക്കൂറോളം ദൃശ്യ ഓഡിറ്റോറിയത്തിൽ നടന്ന പൊതുദർശനത്തിനുശേഷം മൃതദേഹം 3.30 ഓടെ മാവിളയിലെ കുടുംബവീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
അഡ്വ. എം. വിൻസന്റ്് എംഎൽഎ, മുൻ സ്പീക്കർ എൻ. ശക്തൻ, മുൻ മന്ത്രിമാരായ കെ. മുരളീധരൻ, ഡോ. എ. നീലലോഹിത ദാസൻനാടാർ, പന്തളം സുധാകരൻ, എം.എം ഹസൻ, എക്സ് എംഎൽഎമാരായ ജമീല പ്രകാശം, ശരത്ചന്ദ്ര പ്രസാദ്, എ.ടി. ജോർജ്, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കം പാലമൂട് ബിജു, വൈസ് പ്രസിഡന്റ് മഞ്ചത്തല സുരേഷ്, ജനറൽ സെക്രട്ടറിമാരായ ബാലരാമപുരം ഷിബു, മഞ്ചവിളാകം പ്രദീപ്, ട്രഷറർ വി.എൻ. മധുകുമാർ,
ബാലരാമപുരം മണ്ഡലം പ്രസിഡന്റ് അഡ്വ. ഡി. സുനീഷ്, സുധാകരൻ, സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.കെ. വത്സലകുമാർ, തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. നാലുമണിക്ക് സർക്കാരിന്റെ ആദര സൂചകമായി ആചാരവെടിമുഴക്കി സംസ് കാര ചടങ്ങുകളിലേക്ക് കടന്നു. മക്കളായ വിവേക്, പ്രപഞ്ച് എന്നിവർ ചേർന്ന് അന്ത്യകർമങ്ങൾ നിർവഹിച്ചു. വൈകുന്നേരം അഞ്ചു മണിയോടെ കാഞ്ഞിരംകുളം ജംഗ്ഷനിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Tags : Local News Thiruvananthapuram Nattuvishesham