x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ല്‍ പ​രി​ശോ​ധ​ന ഊ​ര്‍​ജി​ത​മാ​ക്കും


Published: November 11, 2025 04:30 AM IST | Updated: November 11, 2025 04:30 AM IST

കോ​ഴി​ക്കോ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ക്കാ​ന്‍ നി​ര്‍​ദേ​ശം.
സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ ​വ​ര്‍​ഷം ഊ​ര്‍​ജി​ത​മാ​യ പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് അ​സി. ക​ള​ക്ട​ര്‍ ഡോ. ​എ​സ് മോ​ഹ​ന​പ്രി​യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ആ​രം​ഭി​ക്കു​ന്ന​ത് മു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും എ​ല്ലാ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ലും ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന എ​ല്ലാ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഇ.​ടി. രാ​കേ​ഷ്, എ​ല്‍.​എ​സ്.​ജി.​ഡി അ​സി. ഡ​യ​റ​ക്ട​ര്‍ പി. ​നാ​രാ​യ​ണ​ന്‍, മാ​ലി​ന്യ​മു​ക്തം ക്യാ​മ്പ​യി​ന്‍ കോ ​കോ ഓ​ര്‍​ഡി​നേ​റ്റ​ര്‍ മ​ണ​ലി​ല്‍ മോ​ഹ​ന​ന്‍, പൊ​ലൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ്, കു​ടും​ബ​ശ്രീ, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ര്‍, സൈ​ന്‍ പ്രി​ന്‍റിം​ങ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ഏ​ജ​ന്‍​സി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ശ്ര​ദ്ധി​ക്കാനുണ്ട് നിരവധി കാര്യങ്ങൾ

ബോ​ര്‍​ഡു​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ കോ​ട്ട​ന്‍ തു​ണി, റീ​സൈ​ക്ലി​ങ് സാ​ധ്യ​മാ​കു​ന്ന പോ​ളി എ​ത്തി​ലി​ന്‍ പേ​പ്പ​ര്‍ എ​ന്നി​വ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ.

പോ​ളി​സ്റ്റ​ര്‍ കൊ​ടി​ക​ള്‍, പ്ലാ​സ്റ്റി​ക് പോ​ളി​സ്റ്റ​ര്‍ തോ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​ത്. പേ​പ്പ​റി​ലും കോ​ട്ട​ന്‍ തു​ണി​യി​ലും നി​ര്‍​മി​ച്ച​വ ഉ​പ​യോ​ഗി​ക്കാം.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സു​ക​ള്‍ അ​ല​ങ്ക​രി​ക്കു​ന്ന​ത് പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ക​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ന്‍​ഷ​നു​ക​ളി​ലും യോ​ഗ​ങ്ങ​ളി​ലും റാ​ലി​ക​ളി​ലും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് പേ​പ്പ​ര്‍ ക​പ്പ്, പ്ലേ​റ്റ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്ക​രു​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലും യോ​ഗ​ങ്ങ​ളി​ലും പൂ​ര്‍​ണ​മാ​യും ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്ക​ണം.

വോ​ട്ടെ​ടു​പ്പി​ന് ശേ​ഷം സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും മാ​ലി​ന്യ​ങ്ങ​ള്‍ ഹ​രി​ത ക​ര്‍​മ​സേ​ന​ക്ക് കൈ​മാ​റ​ണം.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ ബി​ന്നു​ക​ളു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 9446700800 ന​മ്പ​റി​ല്‍ അ​റി​യി​ക്കാം.

Tags : Local News Kozhikode Nattuvishesham

Recent News

Corehub Up