x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ട്രി​ക് ജ​യം നേ​ടാ​ൻ എ​ൽ​ഡി​എ​ഫ്, വെ​ട്ടാ​ൻ യു​ഡി​എ​ഫ്, മു​ന്നേ​റാ​ൻ എ​ൻ​ഡി​എ


Published: November 11, 2025 12:59 AM IST | Updated: November 11, 2025 12:59 AM IST

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: വീ​ണ്ടു​മൊ​രു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ, ജി​ല്ല​യി​ൽ ഹാ​ട്രി​ക് വി​ജ​യ​ച​രി​ത്രം കു​റി​ക്കാ​ൻ എ​ൽ​ഡി​എ​ഫും ച​രി​ത്രം തി​രു​ത്തി​ക്കു​റി​ച്ച് ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​ൻ യു​ഡി​എ​ഫും. കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ല​ക്ഷ്യ​മി​ട്ട് എ​ൻ​ഡി​എ​യും.

ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​ത്തെ ഭൂ​രി​പ​ക്ഷ​വി​ജ​യ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ജി​ല്ല​യി​ലെ ‌ത​ദ്ദേ​ശ​സ്ഥാ​പ​ന ഭ​ര​ണ​നേ​ട്ട​ങ്ങ​ളും സം​സ്ഥാ​ന തു​ട​ർ​ഭ​ര​ണ​നേ​ട്ട​ങ്ങ​ളും നി​ര​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്ക​ത്തി​നു ക​ച്ച​മു​റു​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഭ​ര​ണ​കോ​ട്ട​ങ്ങ​ളു​ടെ​യും അ​ഴി​മ​തി​യു​ടെ​യും കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ​യും വി​ഴു​പ്പു​ക​ൾ ജ​ന​ങ്ങ​ൾ​ക്കു​മു​ന്പി​ൽ വെ​ട്ടി​ത്തു​റ​ന്നാ​ണ് യു​ഡി​എ​ഫ് അ​ങ്ക​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​റ​ങ്ങി​ച്ചെ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ​ത​വ​ണ നേ​ടി​യ വോ​ട്ടു​വ​ർ​ധ​ന​വി​ന്‍റെ​യും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ള​ക്ക​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൻ​ഡി​എ.

ക​ഴി​ഞ്ഞ​ത​വ​ണ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും ഏ​ഴി​ൽ അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ളി​ലും എ​ൽ​ഡി​എ​ഫ് ജ​യി​ച്ചു. 86 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 16 എ​ണ്ണം​മാ​ത്ര​മാ​ണു യു​ഡി​എ​ഫി​നൊ​പ്പം നി​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലും കോ​ർ​പ​റേ​ഷ​നി​ലും ക​ഴി​ഞ്ഞ ര​ണ്ടു​വ​ട്ട​വും എ​ൽ​ഡി​എ​ഫ് ഭ​ര​ണം പി​ടി​ച്ചു. 16 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 13 എ​ണ്ണ​വും എ​ൽ​ഡി​എ​ഫ് നേ​ടി.

എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും സ​മാ​സ​മം സീ​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് വി​മ​ത​നാ​യി ജ​യി​ച്ച എം.​കെ. വ​ർ​ഗീ​സി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് 2020ൽ ​എ​ൽ​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ർ​ത്തി​യ​ത്. പി​ന്നീ​ട് ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ഒ​ര​വ​സ​രം​പോ​ലും കൊ​ടു​ക്കാ​തെ അ​ദ്ദേ​ഹം​ത​ന്നെ അ​ഞ്ചു​വ​ർ​ഷ​വും മേ​യ​റാ​യി. ചാ​ല​ക്കു​ടി​യും ഇ​രി​ങ്ങാ​ല​ക്കു​ട​യും ഒ​ഴി​കെ​യു​ള്ള ന​ഗ​ര​സ​ഭ​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​നു ജി​ല്ല​യി​ൽ വ​ൻ​മു​റ്റേ​ത്തി​നു വ​ഴി​യൊ​രു​ക്കി​യ​ത്. വ​ട​ക്കാ​ഞ്ചേ​രി, ചാ​വ​ക്കാ​ട്, കു​ന്നം​കു​ളം, കൊ​ടു​ങ്ങ​ല്ലൂ​ർ, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​ക​ൾ എ​ൽ​ഡി​എ​ഫി​നൊ​പ്പം നി​ല​കൊ​ണ്ടു.

ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​ര​മ​ത്സ​ര​ത്തെ​ക്കാ​ളു​പ​രി ഒ​രു​പോ​ലെ ഭ​യ​പ്പെ​ടു​ന്ന​ത് എ​ൻ​ഡി​എ കു​തി​പ്പി​നെ​യാ​ണ്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ബി​ജെ​പി​യു​ടെ വ​ൻ​വി​ജ​യ​വും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ ബി​ജെ​പി​യു​ടെ വോ​ട്ടു​വ​ർ​ധ​ന​വും ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും വെ​ല്ലു​വി​ളി​യാ​ണ്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നും കൊ​ടു​ങ്ങ​ല്ലൂ​ർ, കു​ന്നം​കു​ളം, മു​നി​സി​പ്പാ​ലി​റ്റി​ക​ളും വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളും ബി​ജെ​പി ല​ക്ഷ്യ​മി​ടു​ന്നു.

Tags : LDF to win hat-trick nattuvisesham local news

Recent News

Corehub Up