മഞ്ചേരി: നാളത്തെ മഞ്ചേരിയെക്കുറിച്ചുള്ള വികസന സ്വപ്നങ്ങളും ചിന്തകളും പങ്കുവച്ച് എൽഡിഎഫിന്റെ ആഭിമുഖ്യത്തിൽ മഞ്ചേരി ടൗണ്‍ ഹാളിൽ നടന്ന വികസന ജനസഭ ശ്രദ്ധേയമായി. കൃഷി, വ്യവസായം, നഗരാസൂത്രണം, വിദ്യാഭ്യാസം, ആരോഗ്യം, വയോജന ക്ഷേമം, പട്ടികജാതി-വർഗ വികസനം, വനിത ക്ഷേമം, കലാ കായികം, കുടിവെള്ളം തുടങ്ങി വിവിധ വിഷയങ്ങളിലും മേഖലകളിലുമായി നടന്ന ചർച്ചയിൽ നാനൂറിലധികം പേർ പങ്കെടുത്തു.
ചർച്ചയുടെ അടിസ്ഥാനത്തിൽ മഞ്ചേരിയുടെ സമഗ്രമാറ്റത്തിനും പുരോഗതിക്കുമായുള്ള വിവിധ പദ്ധതികളാണ് എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മെന്പർ എം. സ്വരാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.എം. ഷൗക്കത്ത്, ഏരിയാ സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു. അഡ്വ. സി. ശ്രീധരൻ നായർ, അസൈൻ കാരാട്, കൃഷ്ണദാസ് രാജ (സിപിഐ), അഡ്വ. പി. സഫറുള്ള (ജനതാദൾ), മുഹമ്മദലി ശിഹാബ് (എൻസിപി), കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദ് ഹാജി (ഐഎൻഎൽ), കെ.കെ. പുരുഷോത്തമൻ, കെ. ജയരാജൻ, സി. വിജയലക്ഷ്മി, പി. ജിജി, പി.കെ. മുരളീധരൻ, എം. നിസാറലി എന്നിവർ പ്രസംഗിച്ചു.
Tags : Local News Malappuram Nattuvishesham