x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ത്തേ​രി ന​ഗ​ര​സ​ഭ എ​ൽ​ഡി​എ​ഫ് സ്ഥാനാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു


Published: November 11, 2025 05:30 AM IST | Updated: November 11, 2025 05:30 AM IST

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ന​ഗ​ര​സ​ഭ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ്. 36 ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​യാ​ണ് ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക​മാ​യി എ​ൽ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ച​ത്.
സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് പ്ര​ചാ​ര​ണ​വും എ​ൽ​ഡി​എ​ഫ് തു​ട​ങ്ങി​യ​താ​യി നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷ​മു​ള്ള മൂ​ന്നാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് അ​ടു​ത്ത​മാ​സം ന​ട​ക്കാ​ൻ പോ​കു​ന്ന​ത്. ഡി​വി​ഷ​ൻ വി​ഭ​ജ​നം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഇ​ത്ത​വ​ണ ഒ​രു വാ​ർ​ഡ് ന​ഗ​ര​സ​ഭ​യി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​തി​ൽ ന​ഗ​ര​സ​ഭ​യി​ലെ 29 സീ​റ്റു​ക​ളി​ൽ സി​പി​എ​മ്മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മൂ​ന്ന് ഡി​വി​ഷ​നു​ക​ളി​ൽ സി​പി​ഐ​യും ര​ണ്ടെ​ണ്ണ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും ഓ​രോ സീ​റ്റു​ക​ളി​ൽ ജെ​ഡി​എ​സും ആ​ർ​ജെ​ഡി​യും മ​ത്സ​രി​ക്കും.

നി​ല​വി​ലെ ചെ​യ​ർ​മാ​ൻ ടി.​കെ. ര​മേ​ശ്, ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ൽ​സി പൗ​ലോ​സ് അ​ട​ക്കം പ​ന്ത്ര​ണ്ട് പേ​രെ​യാ​ണ് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്നും എ​ൽ​ഡി​എ​ഫ് വീ​ണ്ടും മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.
അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ എ​ൽ​ഡി​എ​ഫി​നാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

ന​ഗ​ര​സ​ഭ​ത​ല എ​ൽ​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ 18ന് ​രാ​വി​ലെ പ​ത്തി​ന് ടൗ​ണ്‍​ഹാ​ളി​ൽ എം.​വി. ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ന്നു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി ഓ​ഫീ​സും ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് ഡി​വി​ഷ​നു​ക​ളി​ലെ ക​ണ്‍​വ​ൻ​ഷ​നു​ക​ൾ ന​ട​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബേ​ബി വ​ർ​ഗീ​സ്, പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, ലി​ജോ ജോ​ണി, പി.​ജി. സോ​മ​നാ​ഥ​ൻ, കെ.​ജെ. ദേ​വ​സ്യ, ല​ക്ഷ്മ​ണ്‍​ദാ​സ്, സ​ലിം മ​ഠ​ത്തി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : LDF Local News Wayanad Nattuvishesham

Recent News

Corehub Up