കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന ഇടവകയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സഹായനിധി ഉദ്ഘാടനം വികാരി ഫാ. ജെയിംസ് കക്കുഴിയിൽ നിർവഹിക്
കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന ഇടവകയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള സഹായനിധി ഉദ്ഘാടനം വികാരി ഫാ. ജെയിംസ് കക്കുഴിയിൽ നിർവഹിച്ചു.
കാൻസർ രോഗികൾ, ഡയാലിസിസ് രോഗികൾ, മറ്റ് ഗുരുതരമായ അസുഖം ബാധിച്ചവർ, ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ, രോഗാവവസ്ഥയിൽ വീടുകളിൽ ആയിരിക്കുന്നവർ, അപകടം മൂലമോ രോഗം മൂലമോ ആശുപത്രികളിൽ ആകുന്നവരെയും സഹായിക്കുവാൻ ലക്ഷ്യമിട്ടാണ് സഹായനിധി രൂപീകരിച്ചത്.
ഫാ. മാത്യു മുണ്ടയ്ക്കൽ, കൈക്കാരന്മാരായ ജോസ് നെടുമ്പുറം, പോൾ മാങ്കുഴ, കോർഡിനേറ്റർ ഷൈജു ഇഞ്ചക്കൽ, തോമസ് മണ്ഡപത്തിൽ, ബെന്നി തെക്കേമാലിൽ, രാജു മാങ്കുഴ, ജോയി മാലിൽ, പീറ്റർ നെടുമ്പുറം, എന്നിവർ പങ്കെടുത്തു.
Tags : Kuruppampady Local News Ernakulam Nattuvishesham