x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ​വി​ല​ങ്ങാ​ട് യു​വ​ജ​ന മ​ഹാ​സം​ഗ​മം: ഒ​രേ​സ​മ​യം 81 സ്ഥ​ല​ങ്ങ​ളി​ൽ യു​വ​ജ​ന​ക്കൂ​ട്ടാ​യ്മ


Published: November 10, 2025 10:09 PM IST | Updated: November 10, 2025 10:09 PM IST

കു​റ​വി​ല​ങ്ങാ​ട്: മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്‌​കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം അ​ർ​ക്ക​ദി​യാ​ക്കോ​ൻ തീ​ർ​ഥാ​ട​ന ഇ​ട​വ​ക ആ​തി​ഥ്യ​മ​രു​ളു​ന്ന കു​റ​വി​ല​ങ്ങാ​ട് യു​വ​ജ​ന​മ​ഹാ​സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി ഒ​രേ​സ​മ​യം ഇ​ട​വ​ക​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ 81 യു​വ​ജ​ന​ക്കൂ​ട്ടാ​യ്മ​ക​ൾ ന​ട​ത്തി യു​വ​നേ​തൃ​ത്വം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ ഏ​ഴു​വ​രെ​യാ​ണ് യൂ​വ​ജ​ന​ക്കൂ​ട്ടാ​യ്മ​ക​ൾ ന​ട​ന്ന​ത്. ഇ​ട​വ​ക​യി​ലെ എ​സ്എം​വൈ​എം യൂ​ണി​റ്റി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് യു​വ​ജ​ന​സം​ഗ​മം ഒ​രു​ക്കി​യ​ത്.

സം​ഗ​മ​ങ്ങ​ളി​ൽ യൂ​ണി​റ്റു​ക​ളി​ലെ യു​വ​ജ​ന​പ്ര​തി​നി​ധി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​വൈ​എം പ്ര​തി​നിധി കു​റ​വി​ല​ങ്ങാ​ട് യു​വ​ജ​ന​മ​ഹാ​സം​ഗ​മം വി​ളം​ബ​രം ന​ട​ത്തി. വൈ​ദി​ക​രും യോ​ഗ​പ്ര​തി​നി​ധി​ക​ളും കു​ടും​ബ​ക്കൂട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്ത​തോ​ടെ മു​തി​ർ​ന്ന ത​ല​മു​റ​യു​ടെ പി​ന്തു​ണ​യും സം​ഗ​മ​ത്തി​ന് ല​ഭി​ച്ചു.

ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. തോ​മ​സ് മേ​നാ​ച്ചേ​രി യു​വ​ജ​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​പോ​ൾ കു​ന്നും​പു​റ​ത്ത്, ഫാ. ​ആ​ന്‍റ​ണി വാ​ഴ​ക്കാ​ലാ​യി​ൽ, ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ൽ, ജോ​യി​ന്‍റ് ഡ​യ​റ​ക്‌​ട​ർ സി​സ്റ്റ​ർ വ​ന്ദ​ന, ഭാ​ര​വാ​ഹി​ക​ളാ​യ സെ​ബാ​സ്റ്റ്യ​ൻ പൊ​യ്യാ​നി, അ​മ​ല കോ​ച്ചേ​രി, നേ​ഹ ലി​ജു, എ​ബി​ൻ സ​ജി എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​സം​ഗി​ച്ചു.

കു​ടും​ബ​ക്കൂ​ട്ടാ​യ്മ ജ​ന​റ​ൽ ലീ​ഡ​ർ ബോ​ബി​ച്ച​ൻ നി​ധീ​രി, സോ​ൺ ലീ​ഡ​ർ​മാ​രാ​യ ഷൈ​ജു പാ​വു​ത്തി​യേ​ൽ, ജി​യോ ക​രി​കു​ളം, ജോ​സ് സി. ​മ​ണ​ക്കാ​ട്ട്, സ​ണ്ണി വെ​ട്ടി​ക്കാ​ട്ടി​ൽ, സോ​ൺ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ളി ടോ​മി, ഷൈ​നി സാ​ബു, സ്മി​ത ഷി​ജു, ആ​ശ വി​ക്‌​ട​ർ, എ​സ്എം​വൈ​എം സോ​ൺ​ത​ല ചു​മ​ത​ല​ക്കാ​രാ​യ ജ​യ്ൻ ബാ​ബു, ഷി​ബി ഷാ​ജി, ലൂ​സി തോ​മ​സ്, അ​ജി​ൻ ജോ​യി, അ​ലീ​ന ബി​ജു, അ​ല​ൻ ജോ​ബ് കോ​ച്ചേ​രി, ആ​ൻ എ​ലി​സ​ബ​ത്ത് ഷാ​ജി എ​ന്നി​വ​ർ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : Kuravilangad Youth Congress nattuvisesham local news

Recent News

Corehub Up