കുന്നന്താനം 33 കെ വി സബ് സ്റ്റേഷന് നിര്‍മാണോദ്ഘാടനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു.
കുന്നന്താനം: കുന്നന്താനം 33 കെവി സബ് സ്റ്റേഷന് നിര്‍മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്റെ കൈവശമുള്ള 76 സെന്റ് ഭൂമി പാട്ടത്തിനാണ് സബ് സ്റ്റേഷന് നിര്‍മാണത്തിന് കെഎസ്ഇബിക്ക് കൈമാറിയത്. കുന്നന്താനം വ്യവസായ പാര്ക്കിന് പുറമേ സമീപപ്രദേശത്തെ ഗുണഭോക്താക്കള്‍ക്കും തടസമില്ലാതെ വൈദ്യുതി ലഭിക്കും. മാത്യു ടി. തോമസ് എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരുന്നു.
17 കോടി രൂപയുടെ പദ്ധതിയില്‍ 5.95 കോടി രൂപ മുടക്കി 5 എംവിഎ ശേഷിയുള്ള രണ്ട് 33, 11 കെവി ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ച് 11 കെവി യില്‍ വൈദ്യുതി വിതരണം സാധ്യമാക്കും. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം 110 കെവി സബ്സ്റ്റേഷനില്‍ 4.7 കോടി രൂപ മുടക്കി 16 എംവിഎ ശേഷിയുള്ള 110, 33 കെവി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് കുന്നന്താനത്തേക്ക് 6.35 കോടി രൂപ മുടക്കി എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ 33 കെവി കവേര്‍ഡ് കണ്ടക്ടര്‍ ലൈന്‍ സ്ഥാപിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
പദ്ധതി യാഥാർഥ്യമാകുന്നതോടെ കുന്നന്താനം കിന്‍ഫ്ര പാര്‍ക്ക് ഉള്‍പ്പെടെ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും തടസമില്ലാത്ത വൈദ്യുതി ഉറപ്പാകും. സമീപ പ്രദേശങ്ങളായ വായ്പൂര്, വെണ്ണിക്കുളം, മല്ലപ്പള്ളി, പായിപ്പാട് എന്നിവിടങ്ങളിലെ ഗാര്‍ഹിക, വ്യാപാര, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് കൃത്യമായ വോള്‍ട്ടേജ് നിലവാരത്തില്‍ തടസരഹിതമായ വൈദ്യുതി കിട്ടും.
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. മധുസൂദനന് നായർ, അംഗം സ്മിത വിജയരാജന്‍, കെഎസ്ഇബി ലിമിറ്റഡ് ഡയറക്ടര്‍ ട്രാന്സ്മിഷന് ആന്‍ഡ് സിസ്റ്റം ഓപ്പറേറ്റര്‍ എസ് ശിവദാസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെഎസ്ഇബി ലിമിറ്റഡ് പ്രസരണ വിഭാഗം ദക്ഷിണ മേഖല ചീഫ് എൻജിനീയര്‍ ഡേവിഡ്സണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.