കൊല്ലം രൂപത ക്രിസ്തുരാജത്വ റാലിയുടെയും ജൂബിലി സംഗമത്തി െ ന്റയും സ്വാഗത സംഘസമിതി രൂപീകരണ യോഗം കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യു
കൊല്ലം: കൊല്ലം രൂപതയുടെ ആഭിമുഖ്യത്തിൽ 23ന് സംഘടിപ്പിക്കുന്ന ക്രിസ്തുരാജത്വ റാലിയുടെയും ജൂബിലി സംഗമത്തിന്റെയും സംഘാടക സമിതി രൂപീകരിച്ചു. കൊല്ലം രൂപത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരി സമിതി യോഗം ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോൺ.ബൈജു ജൂലിയാൻ, ജനറൽ മിനിസ്ട്രി കോഡിനേറ്റർ ഫാ.ജോസ് സെബാസ്റ്റ്യൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ ഫാ.ജോളി ഏബ്രഹാം, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ബിനു തോമസ്, ഫാ.ജോസഫ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ കൺവീനറായി ഫാ.ജോർജ് സെബാസ്റ്റ്യൻ,ജോയിന്റ് കൺവീനറായി സാജു കുരിശിങ്കൽ, പോഗ്രാം കമ്മിറ്റി കൺവീനറായി മിൽട്ടൺ സ്റ്റീഫൻ,
പബ്ലിസിറ്റി കമ്മിറ്റി കൺവീനറായി കിരൺ ക്രിസ്റ്റഫർ, ഫിനാൻസ് കമ്മിറ്റി കൺവീനറായി ജി. ജോസഫ്,മൊബലൈസേഷൻ കമ്മിറ്റി കൺവീനറായി ഇഗ്നേഷ്യസ് ഏലിയാസ്, സ്റ്റേജ് കമ്മിറ്റി കൺവീനറായി ജാക്സൺ നീണ്ടകര, റിഫ്രഷ് മെറ്റ് കമ്മിറ്റി കൺവീനറായി പുഷ്പ, ലിറ്റർജി കമ്മിറ്റി കൺവീനറായി സിസ്റ്റർ നോമ സിസിആർ എന്നിവരെ തെരെഞ്ഞെടുത്തു.
Tags : Local News Kollam Nattuvishesham