വ്യാപാരി വ്യവസായി ഏകോപന സമിതി മാർക്കറ്റ് റോഡ് യൂണിറ്റ് ജനറൽബോഡി യോഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാർക്കറ്റ് റോഡ് യൂണിറ്റ് ജനറൽബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും ജില്ലാ വ്യാപാര ഭവനിൽ നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
വലിയങ്ങാടി പ്രദേശത്തെ വികസന പദ്ധതിയുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി പ്ലാനിംഗ് ബോർഡ് അംഗം ശരത് വ്യാപാരികളുടെ സംശയങ്ങൾക്കു വിശദീകരണം നൽകി. സംഘടന നടപ്പാക്കുന്ന പുതിയ വ്യാപാരി സുരക്ഷാ പദ്ധതിയായ വി ലൈഫ് നെക്കുറിച്ച് ജില്ലാ ജനറൽ സെക്രട്ടറി കെ. എ. ഹമീദ് വിശദീകരിച്ചു.
യോഗത്തിൽ ജില്ലാ ട്രഷറർ കെ.കെ. ഹരിദാസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടി.പി. സക്കറിയ, സി.വി. ജെയിംസ്, ടി. രമേശ് ബേബി, ജില്ലാ സെക്രട്ടറി എം.എസ്. സിറാജ്, മണ്ഡലം ജനറൽ സെക്രട്ടറി കാജാ സുലൈമാൻ, യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് ബി. രാജേന്ദ്രൻ, എസ്. ജനാർദ്ദനൻ, യു. ശബരി തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എസ്. സതീഷ്- പ്രസിഡന്റ്, എസ്. കൃഷ്ണകുമാർ- ജനറൽ സെക്രട്ടറി, എ.സിയാജ്- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Market Road Unit General Body Meeting nattuvisesham local news