കേരള കോണ്‍ഗ്രസ് പുറപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാർഡ് കണ്വൻഷനുകളുടെ സമാപന യോഗം സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെ
പുറപ്പുഴ: ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോണ്‍ഗ്രസ് പുറപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് കണ്‍വൻഷനുകൾ പൂർത്തിയാക്കി. വാർഡ് കണ്വൻഷനുകളുടെ സമാപനം കുണിഞ്ഞിയിൽ പാർട്ടി സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയെയും യുഡിഎഫിനെയും ശക്തമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് 14 വാർഡുകളിലും കണ്‍വൻഷനുകൾ നടത്തിയത്. പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ ഒട്ടേറെ പേർ കണ്‍വൻഷനുകളിൽ പങ്കെടുത്തു.
പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ബ്ലെയ്സ് ജി. വാഴയിൽ, മണ്ഡലം പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യു, തോമസ് പയറ്റ്നാൽ, ടോമിച്ചൻ മുണ്ടുപാലം, മാത്യു ആന്റണി, ഏലിക്കുട്ടി മാണി, ജോബി പൊന്നാട്ട്, ജോർജ് മുല്ലക്കരി, ബിന്ദു ബെന്നി, രമേശ് തോട്ടത്തിൽ, ജോഷി കണ്ടത്തിമാക്കൽ, ടോമി തടത്തിൽ, സേതുരാജ്, വിവിധ വാർഡ് പ്രസിഡന്റുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Ward Conventions completed nattuvisesham local news