x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍​സ് ജി​ല്ലാ​ത​ല കാ​യി​ക​മേ​ള ആ​ല​പ്പു​ഴ​യി​ല്‍


Published: November 10, 2025 11:17 PM IST | Updated: November 10, 2025 11:17 PM IST

സ്‌​പോ​ര്‍​ട്‌​സ് മീ​റ്റി​ന്‍റെ ലോ​ഗോ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ന്ദ്ര സി​ല​ബ​സ് പ്ര​കാ​രം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ളു​ക​ളു​ടെ ഏ​ക അം​ഗീ​കൃ​ത കാ​യി​ക​മേ​ള​യാ​യ കേ​ര​ള സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍​സ് സ്‌​പോ​ര്‍​ട്‌​സ് മീ​റ്റി​ന്‍റെ അ​ഞ്ചാ​മ​ത് സം​സ്ഥാ​ന കാ​യി​ക​മേ​ള ജി​ല്ലാ​ത​ല മ​ത്സ​രം 15 ന് ​ചേ​ര്‍​ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കും. ജി​ല്ലാ​ത​ല സ്‌​പോ​ര്‍​ട്‌​സ് മീ​റ്റി​ന്‍റെ ലോ​ഗോ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് പ്ര​കാ​ശ​നം ചെ​യ്തു.

ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, കേ​ന്ദ്രീ​യ, ന​വോ​ദ​യ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും. 12 ന് ​മു​മ്പാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ്യ​ക്തി​ഗ​ത ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കും.

കേ​ന്ദ്രീ​കൃ​ത പോ​ര്‍​ട്ട​ല്‍ വ​ഴി​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍. ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് പ​ര​മാ​വ​ധി മൂ​ന്നി​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാം. ജി​ല്ലാ​ത​ല മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് ന​വം​ബ​ര്‍ അ​വ​സാ​ന വാ​രം എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കും. വി​ജ​യി​ക​ള്‍​ക്ക് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കും.

ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്‌​സ് വ​ര്‍​ഗീ​സ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്ത ച​ട​ങ്ങി​ല്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു, ജി​ല്ലാ സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഗ്രി​സ​ല്‍​ട്ര സേ​വ്യ​ര്‍, ടി. ​ജ​യ​മോ​ഹ​ന്‍, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി സി.​ടി. സോ​ജി (ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് മീ​റ്റ് ക​ണ്‍​വീ​ന​ര്‍), ഡോ. ​കെ. രാ​ജ​ന്‍ ജോ​സ​ഫ് (അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ര്‍, മാ​താ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍), കോ ​ക​ണ്‍​വീ​ന​ര്‍ റ​വ.​ഡോ. സാം​ജി വ​ട​ക്കേ​ടം (പ്രി​ന്‍​സി​പ്പ​ല്‍, കെ​ഇ കാ​ര്‍​മ​ല്‍ സ്‌​കൂ​ള്‍), ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് മീ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ സ​വി​ത (പ്രി​ന്‍​സി​പ്പ​ല്‍, എ​സ്ഡി​വി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍), അ​നി​ത ജ്യോ​തി​രാ​ജ് (പ്രി​ന്‍​സി​പ്പ​ല്‍, ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍), ജോ​ഷാ​ജി ചെ​റി​യാ​ന്‍ (എം​ജി​എം സ്‌​കൂ​ള്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്), ഫി​സി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ന​ന്ദ​ഗോ​പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : District Sports Festival nattuvisesham local news

Recent News

Corehub Up