കർഷകസ്വരാജ് സത്യഗ്രഹ സന്ദേശയാത്രയ്ക്കു നൽകിയ സ്വീകരണം കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് ബോബി പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്യുന്നു.
കല്ലടിക്കോട്: വന്യമൃഗങ്ങളെ തടയാനും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി നടത്തുന്ന കർഷക സ്വരാജ് സത്യഗ്രഹ സന്ദേശയാത്രയ്ക്ക് കല്ലടിക്കോട് സ്വീകരണം നൽകി.
സ്വീകരണയോഗം കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് ബോബി പൂവത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മംഗലി ആന്റോ അധ്യക്ഷത വഹിച്ചു.
വോയിസ് ഫോർ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു കല്ലടിക്കോട്, രവിത സിംഗ്, വിളയോടി വേണുഗോപാൽ, സന്തോഷ് മലമ്പുഴ, ജോർജ് ധോണി, കൃഷ്ണദാസ്, ജാഥാ ക്യാപ്റ്റൻ കെ.വി. ബിജു, എസ്. ആരോമൽ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Karshak Swaraj nattuvisesham local news