x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​മൊ​രു​ങ്ങി:​ സ്ഥാ​നാ​ർ​ഥി​ക​ൾ അ​ര​ങ്ങ​ത്തേ​ക്ക്


Published: November 10, 2025 10:32 PM IST | Updated: November 10, 2025 10:32 PM IST

തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തീയ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ശ​ക്ത​മാ​യ മത്സ​ര​ത്തി​ന് ക​ള​മൊ​രു​ങ്ങി. ഡി​സം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത മു​ൻ​കൂ​ട്ടി​ക്ക​ണ്ട് മു​ന്ന​ണി​ക​ൾ എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. വാ​ർ​ഡു​ക​ളു​ടെ പു​ന​ർ​വി​ഭ​ജ​ന​ത്തി​നുശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യതെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ ഫ​ലം ആ​ർ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്ന​ത് പ്ര​വ​ച​നാ​തീ​ത​മാ​ണ്.

എ​ന്നാ​ൽ, മു​ന്ന​ണി​ക​ൾ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പ​ല വാ​ർ​ഡു​ക​ളി​ലും ജ​ന​പി​ന്തു​ണ​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ മു​ന്ന​ണി​ക​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും എ​തി​ർ​സ്ഥാ​നാ​ർ​ഥി ആ​രെ​ന്ന് വ്യ​ക്ത​മാ​യശേ​ഷം രം​ഗ​ത്തി​റ​ക്കാ​നാ​ണ് നീ​ക്കം. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

ക​രി​മ​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ എ​എ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബേ​സി​ൽ ജോ​ണ്‍ ത​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. ഇ​വി​ടെ യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളെ ഇ​നി​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ പ​ല​യി​ട​ത്തും ത​ർ​ക്ക​ങ്ങ​ളും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​വ​ര​ണ വാ​ർ​ഡു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ പ്ര​മു​ഖ​രാ​യ പ​ല​ർ​ക്കും മ​ത്സ​രി​ക്കാ​ൻ സീ​റ്റി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തു ചി​ല​യി​ട​ങ്ങ​ളി​ൽ പ​ട​ലപ്പി​ണ​ക്ക​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

അ​നു​യോ​ജ്യ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളെ ല​ഭി​ക്കാ​ത്ത വാ​ർ​ഡു​ക​ൾ മു​ന്ന​ണി​യി​ലെ ഘ​ട​ക​കക്ഷി​ക​ൾ ത​മ്മി​ൽ വ​ച്ചു​മാ​റാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി​യി​ൽ ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​ണ്. ത​ദ്ദേ​ശ​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു മു​ൻതൂ​ക്കം.

ക​ഴി​ഞ്ഞ ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഈ​ സ്ഥി​തി​യാ​യി​രു​ന്നു. അ​തി​നാ​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫും ബി​ജെ​പി​യും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം കൈ​ക്ക​ലാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​ത്.

Tags : Candidates take to the stage nattuvisesham local news

Recent News

Corehub Up