x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലു​വാ​തു​ക്ക​ലി​ലെ ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ക​ബ​ഡി... ക​ബ​ഡി സ്വ​ര​മു​യ​രു​ന്നി​ല്ല


Published: November 10, 2025 06:27 AM IST | Updated: November 10, 2025 06:27 AM IST

ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക​ല്ലുവാ​തു​ക്ക​ലി​ൽ സ്ഥാ​പി​ച്ച പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂട്ട്.

ചാ​ത്ത​ന്നൂ​ർ : ക​ല്ലു​വാ​തു​ക്ക​ലി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂട്ട് പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ൾ മൈ​താ​ന​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ 2020 ലാ​ണ് ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂട്ട് സ്ഥാ​പി​ച്ച​ത്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം കെ​ങ്കേ​മാ​യി ന​ട​ത്തി.​

അ​ന്ന​ത്തെ കാ​യി​ക മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.​ഒ​രു വ​ലി​യ മു​റി​യും പ​രി​ശീല​നത്തി​നു​വേ​ണ്ടി നി​ർ​മി​ച്ച ഷെ​ഡി​ൽ സി​ന്ത​റ്റി​ക് മാ​റ്റ് അ​ട​ക്ക​മു​ള​ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം എ​ന്ന നി​ല​യി​ലാ​ണ് ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഉ​ദ്ഘാ​ട​നം ചെ​യ്ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ൻ​സ്‌​റ്റ്യു​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു.​

ഇ​ന്നു തു​റ​ക്കും നാ​ളെ തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ നി​ര​വ​ധി ക​ബ​ഡി പ്രേ​മി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഓ​രോ ദി​വ​സ​വും ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ മു​ന്നി​ലെ​ത്തി മ​ട​ങ്ങു​ന്ന​ത്. സ​ർ​ക്കാ​ർ എ​യ്‌​ഡ​ഡ്, അ​ൺ എ​യ്‌​ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ എ​ട്ടാം ക്ലാ​സു​മു​ത​ൽ പ്ല​സ്ടു വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു ക​ബ​ഡി പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ് ക​ബ​ഡി​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​രം​ഭി​ച്ച​ത്. പാ​രി​പ്പ​ള്ളി, ക​ല്ലു​വാ​തു​ക്ക​ൽ, ചാ​ത്ത​ന്നൂ​ർ.

പ​ര​വൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു നി​ര​വ​ധി ദേ​ശീ​യ സം​സ്ഥാ​ന, ക​ബ​ഡി താ​ര​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ഇ​വ​രി​ൽ പ​ല​ർ​ക്കും സ്പോ​ർ​ട്‌​സ് ക്വാ​ട്ട​യി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യും ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ക​ബ​ഡി​യോ​ട് പ്ര​ത്യേ​ക അ​ഭി​നി​വേ​ശ​മു​ള്ള​വ​രാ​യ​തി​നാ​ൽ നി​ര​വ​ധി ക​ബ​ഡി ക്ല​ബു​ക​ളു​മു​ണ്ട്. എ​ല്ലാ​വ​ർ​ഷ​വും ദേ​ശീയ - സം​സ്ഥാ​ന ടൂ​ർ​ണ​മെ​ന്‍റു​ക​ളും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നാ​ലാ​ണ് ക​ല്ലു​വാ​തു​ക്ക​ലി​ൽ ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച​ത്.

പ​രി​ശീ​ല​നം ന​ൽ​കാ​ൻ നി​ര​വ​ധി പ​രി​ശീ​ല​ക​ർ ഇ​ന്നാ​ട്ടി​ൽ ഉ​ണ്ടാ​യി​ട്ടും ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ കൈ​വി​ട്ടു​വെ​ന്നു കാ​യി​ക താ​ര​ങ്ങ​ൾ പ​റ​യു​ന്നു. ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ കു​ട്ടി​ക​ൾ​ക്കു ഭ​ക്ഷ​ണ​ത്തി​നാ​യി ദി​വ​സ​വും 40 രൂ​പ​യും പ​രി​ശീ​ല​ക​നു നി​ശ്ചി​ത തു​ക അ​ല​വ​ൻ​സ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

അ​ധ്യ​യ​ന​ വ​ർ​ഷാ​രം​ഭ​ത്തി​ൽ സ്‌​കൂ​ളു​ക​ളി​ൽ അ​റി​യി​പ്പു ന​ൽ​കി കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി. എ​ന്നാ​ൽ​ പ​രി​ശീ​ല​ന​ത്തി​ന് കു​ട്ടി​ക​ളെ​ത്തി​യ​പ്പോ​ൾ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ആ​ളി​ല്ലെ​ന്ന പേ​രി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ​ർ​ഷാ​വ​ർ​ഷം ബ​ജ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​താ​യി കാ​ണി​ച്ചു ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​താ​യി രേ​ഖ​ക​ളി​ൽ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നി​ല്ല.
സം​സ്ഥാ​ന​ത്ത് ഒ​രു ത​ദ്ദേ​ശ സ്ഥാ​പ​നം ആ​ദ്യ​മാ​യി ആ​രം​ഭി​ച്ച ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റൂ​ട്ടാ​യി​രു​ന്നു​ക​ല്ലു​വാ​തു​ക്ക​ലി​ലേ​ത്.​

ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നോ​ട് ചേ​ർ​ന്ന് ഹോ​സ്റ്റ​ൽ സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.
എ​ന്നാ​ൽ അ​തും പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​തു​ങ്ങി. ക​ബ​ഡി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​തി​നാ​വ​ശ്യ​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ബ​ഡി പ്രേ​മി​ക​ൾ ആ​വ​ശ്യപ്പെ​ടു​ന്നു.

 

Tags : Local News Kollam Nattuvishesham

Recent News

Corehub Up