ജെപി ഫ്രണ്ട്സ് ഫോറം കുടുംബസംഗമം നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: ജെപി ഫ്രണ്ട്സ് ഫോറം കുടുംബസംഗമം മുനിസിപ്പൽ ചെയർപേഴ്സൺ ഷിബു വാലപ്പൻ ഉദ്ഘാടനംചെയ്തു. രക്ഷാധികാരി ഫാ. ജോസ് പന്തല്ലൂക്കാരൻ മുഖ്യപ്രഭാഷണം നടത്തി. പ്രത്യേക പുരസ്കാര ജേതാക്കളായ ഷിബു വാലപ്പനെയും നഗരസഭ കൗൺസിലർ കൂടിയായ സഹധർമിണി ആലീസ് ഷിബുവിനേയും ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു. ഫോറം വൈസ് പ്രസിഡന്റ്് ജോയ് കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോസഫ് തെക്കൂടൻ, ട്രഷറർ ജോർജ് പടയാട്ടി, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പി.പി. ജെയിംസ് എന്നിവർ പ്രസംഗിച്ചു. നഗരസഭാ പ്രദേശത്തെ ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ പുരസ്കാരം നൽകി അനുമോദിച്ചു.
പ്രോഗ്രാം കൺവീനർ ബാബു മേലേടത്ത് സ്വാഗതവും ഫോറം ഭാരാവാഹി തമ്പി ഇട്ടൂപ്പ് പുത്തൻവീട്ടിൽ നന്ദിയും പറഞ്ഞു.
Tags : JP Friends nattuvisesham local news