x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വാ​ർ​ഡ് തു​ക അ​ശ​ര​ണ​രെ പ​രി​ച​രി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് ന​ൽ​കാ​ൻ ജോ​ണി വൈ​പ്പി​ൻ


Published: November 11, 2025 03:50 AM IST | Updated: November 11, 2025 03:50 AM IST

വൈ​പ്പി​ൻ : സ​ർ​വോ​ദ​യം കു​ര്യ​ൻ സ്മാ​ര​ക അ​വാ​ർ​ഡാ​യി ല​ഭി​ക്കു​ന്ന ഒ​രു ല​ക്ഷം രൂ​പ എ​ള​ങ്കു​ന്ന​പ്പു​ഴ സ്കൂ​ൾ മു​റ്റ​ത്തെ അ​ശ​ര​ണ​രെ പ​രി​പാ​ലി​ക്കു​ന്ന ജെ​ർ​മി​യാ​സ് ഹോം ​പാ​ലി​യേ​റ്റീ​വ് കെ​യ​ർ എ​ന്ന സ്ഥാ​പ​ന​ത്തി​നു ന​ൽ​കു​മെ​ന്ന് അ​വാ​ർ​ഡ് ജേ​താ​വാ​യ ജോ​ണി വൈ​പ്പി​ൻ അ​റി​യി​ച്ചു. 14ന് ​ന​ട​ക്കു​ന്ന സ​ർ​വോ​ദ​യം കു​ര്യ​ൻ അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ലാ​ണ് അ​വാ​ർ​ഡ് ദാ​നം .

അ​തേ വേ​ദി​യി​ൽ വ​ച്ചു​ത​ന്നെ ജെ​ർ​മി​യാ​സ് ഹോം ​പാ​ലി​യേ​റ്റീ​വ് കെ​യ​ർ ന​ട​ത്തി​പ്പു​കാ​ര​നാ​യ കെ.​ജെ. പീ​റ്റ​റി​ന് തു​ക കൈ​മാ​റും. കൂ​ടാ​തെ 300 നി​ർ​ധ​ന​ർ​ക്ക് സൗ​ജ​ന്യ​മാ​യി കു​ട​ക​ളും 100 നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ വാ​ങ്ങാ​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ്വ​ന്തം നി​ല​യ്ക്ക് ന​ൽ​കു​മെ​ന്നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ ജോ​ണി വൈ​പ്പി​ൻ അ​റി​യി​ച്ചു.

Tags : Local News Ernakulam Nattuvishesham

Recent News

Corehub Up