x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​രി​ങ്ങാ​ല​ക്കു​ട പ​ച്ച​ക്കു​ട പ​ദ്ധ​തി: വി​വി​ധ കോ​ള്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്കം


Published: November 10, 2025 02:00 AM IST | Updated: November 10, 2025 02:00 AM IST

സ​മ​ഗ്ര കോ​ള്‍ വി​ക​സ​നപ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി ബി​ന്ദു നി​ര്‍​വ​ഹി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: സ​മ​ഗ്ര കാ​ര്‍​ഷി​ക​വി​ക​സ​ന പ​ദ്ധ​തി​യാ​യ പ​ച്ച​ക്കു​ട​യു​ടെ ഭാ​ഗ​മാ​യി വെ​ള്ളാ​നി പു​ളി​യം​പാ​ടം, പൂ​മം​ഗ​ലം - പ​ടി​യൂ​ര്‍ സ​മ​ഗ്ര കോ​ള്‍​വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി ആ​ര്‍. ബി​ന്ദു നി​ര്‍​വ​ഹി​ച്ചു. കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം ന​മ്മു​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ല​താ ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹാ​രി​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ര​മേ​ശ്, കാ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​ദീ​പ്, പൂ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ത​മ്പി, കാ​റ​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ മാ​ലാ​ന്ത്ര, കാ​റ​ളം അ​ഗ്രി​ക​ള്‍​ച്ച​ര്‍ ഓ​ഫി​സ​ര്‍ അ​ന​ഘ, വെ​ള്ളാ​നി പു​ളി​യം​പാ​ടം പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ്, പ​ടി​യൂ​ര്‍- പൂ​മം​ഗ​ലം കോ​ള്‍ ക​ര്‍​ഷ​ക​സം​ഘം പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ കാ​ര്‍​ഷി​ക മേ​ഖ​ല​യെ സ​മൃ​ദ്ധ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് പ​ച്ച​ക്കു​ട. സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ച്ച​ക്കു​ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്കി​ലെ കാ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​നി പു​ളി​യം​പാ​ടം പാ​ട​ശേ​ഖ​രം, വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്കി​ലെ പ​ടി​യൂ​ര്‍ - പൂ​മം​ഗ​ലം പാ​ട​ശേ​ഖ​രം എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ങ്ങ​ള്‍​ക്കാ​യി ആ​റു​കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

Tags : Iringalakudda Pachakudda Project: nattuvisesham local news

Recent News

Corehub Up