നഗരസഭ കൂടല്‍മാണിക്യം വാര്‍ഡ് 25ലെ മഹാത്മാ പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങളുടെ ജനകീയ ഉദ്ഘാടനം കെ.പി. ഉണ്ണികൃഷ്ണന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: നഗരസഭ കൂടല്‍മാണിക്യം വാര്‍ഡ് 25ലെ മഹാത്മാ പാര്‍ക്ക് നവീകരണത്തിനായി അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ 35 ലക്ഷം രൂപ അനുവദിച്ചിട്ടും നവീകരണ ആരംഭിക്കാതിരുന്ന പ്രവര്‍ത്തനങ്ങളുടെ ജനകീയ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സ്മിതാ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തി.
ബിജെപി തൃശൂര്‍ സൗത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സന്തോഷ് ബോബന്, ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ ജനറല്‍ സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം അധ്യക്ഷ ആര്‍ച്ച അനീഷ്, ടൗണ്‍ ഏരിയ ജനറല്‍ സെക്രട്ടറി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറിമാരായ അഖിലാഷ് വിശ്വനാഥ്, റിമ പ്രകാശ്, ഷൈജു കുറ്റിക്കാട്ട്, ലിഷോണ്‍ ജോസ് കാട്ട്ളാസ്, കൗണ്‍സിലര്‍മാരായ അമ്പിളി ജയന്, സരിത സുഭാഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags : Iringalakuda Mahatma Park nattuvisesham local news