x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ക്ഷേ​പ​ത്തു​ക തി​രി​ച്ചു ന​ൽ​കി​യി​ല്ല : റൂ​റ​ൽ സ​ഹ.​ബാ​ങ്ക് ഉ​പ​രോ​ധി​ച്ചു


Published: November 11, 2025 03:45 AM IST | Updated: November 11, 2025 03:45 AM IST

വാ​ഴ​ക്കു​ളം മ​ഞ്ഞ​ള്ളൂ​ർ റൂ​റ​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ക്ഷേ​പ​ക​ർ ന​ട​ത്തി​യ ഉ​പ​രോ​ധം.

മൂ​വാ​റ്റു​പു​ഴ: നി​ക്ഷേ​പ​ക​രു​ടെ പ​ണം തി​രി​ച്ചു ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​പ​രോ​ധി​ച്ചു. വാ​ഴ​ക്കു​ളം മ​ഞ്ഞ​ള്ളൂ​ർ റൂ​റ​ൽ സ​ഹ​ക​ര​ണ ബാ​ങ്കാ​ണ് നി​ക്ഷേ​പ​ക​ർ ഇ​ന്ന​ലെ ഉ​പ​രോ​ധി​ച്ച​ത്.
വൈ​കു​ന്നേ​രം നാ​ലോ​ടെ ബാ​ങ്കി​ലെ​ത്തി​യ നാ​ൽ​പ​തോ​ളം നി​ക്ഷേ​പ​ക​രാ​ണ് പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​ത്. വാ​യ്പാ ത​ട്ടി​പ്പി​ന്‍റെ പേ​രു പ​റ​ഞ്ഞ് നി​ക്ഷേ​പം ന​ൽ​കാ​താ​യി​ട്ട് ര​ണ്ടു വ​ർ​ഷ​മാ​യ​താ​യും ത​ട്ടി​പ്പി​നെ​തി​രേ ബാ​ങ്ക് സ്വീ​ക​രി​ച്ച ന​ട​പ​ടി എ​ന്താ​ണെ​ന്ന​റി​യ​ണ​മെ​ന്നും നി​ക്ഷേ​പ​ക​ർ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞി​ട്ടും ബാ​ങ്ക് അ​ട​യ്ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ വ​ന്ന​തോ​ടെ വാ​ഴ​ക്കു​ളം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.​പ്ര​സി​ഡ​ന്‍റ് ബാ​ങ്കി​ലെ​ത്തി ഇ​തു​വ​രെ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് നി​ക്ഷേ​പ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
ത​ട്ടി​പ്പു ന​ട​ത്തി​യ​വ​ർ ആ​രൊ​ക്കെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​ട്ടും അ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ലും നി​ക്ഷേ​പ​ക​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കാ​ത്ത​തി​ലു​മാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് ബാ​ങ്കി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​ക്കി​യ​തോ​ടെ​യാ​ണ് നി​ക്ഷേ​പ​ക​ർ പി​രി​ഞ്ഞു പോ​യ​ത്.​സ​ഹ​ക​ര​ണ വ​കു​പ്പ് ത​ല​ത്തി​ലും സ​ർ​ക്കാ​ർ ത​ല​ത്തി​ലും സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യു​ന്ന​തി​ന് സ​ഹ​ക​ര​ണ വ​കു​പ്പ് ഓ​ഫീ​സ് ഉ​പ​രോ​ധ​ത്തി​നും നി​ക്ഷേ​പ​ക​ർ ഒ​രു​ങ്ങു​ന്ന​താ​യാ​ണ് അ​റി​യു​ന്ന​ത്.

Tags : Local News Ernakulam Nattuvishesham

Recent News

Corehub Up