x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ത​ർ ജി​ല്ലാ ക​വ​ർ​ച്ച സം​ഘ​ത്തെ പ​ന്ത​ളം പോ​ലീ​സ് പി​ടി​കൂ​ടി


Published: November 11, 2025 02:59 AM IST | Updated: November 11, 2025 02:59 AM IST

പ​ന്ത​ളം:​അ​ന്ത​ർ​ജി​ല്ലാ ക​വ​ർ​ച്ചാ​സം​ഘ​ത്തെ പ​ന്ത​ളം പോ​ലീ​സ് പി​ടി​കൂ​ടി. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ മോ​ഷ​ണ​വും ക​വ​ർ​ച്ച​യും പ​തി​വാ​ക്കി​യ കു​പ്ര​സി​ദ്ധ മോ​ഷ​ണ​സം​ഘ​മാ​ണ് പ​ന്ത​ളം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ർ പു​തു​ക്കാ​ട് ചി​റ്റി​ല​ശേ​രി നെ​ന്മ​ണി​ക്ക​ര​യി​ൽ കൊ​ട്ടേ​ക്കാ​ട്ട് വീ​ട്ടി​ൽ ര​തീ​ഷ് കു​മാ​ർ (36), കോ​ട്ട​യം കി​ളി​രൂ​ർ അ​ട്ടി​യി​ൽ വീ​ട്ടി​ൽ ജിം​ഷാ ( 28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​തി​ൽ ര​തീ​ഷ്കു​മാ​റി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ ചേ​ർ​പ്പ്, കൊ​ടു​ങ്ങ​ല്ലൂ​ർ, ആ​ളൂ​ർ, ഒ​ല്ലൂ​ർ, പു​തു​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​യി​ലെ കു​റ്റി​പ്പു​റം, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ രാ​മ​ങ്ക​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ​ണക്കേ​സ് നി​ല​വി​ലു​ണ്ട്. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്.

ക​ട​ക്ക​ൽ സ്വ​ദേ​ശി​യി​ൽ നി​ന്നും 400 രൂ​പ ദി​വ​സ വാ​ട​ക​യ്ക്ക് എ​ടു​ത്ത പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ൽ ക​റ​ങ്ങി ന​ട​ന്ന് വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടു​വ​യ്ക്കു​ക​യും തു​ട​ർ​ന്ന് രാ​ത്രി പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ൽ വ​ന്ന് പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് ക​വ​ർ​ച്ച ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. ഒ​ക്ടോ​ബ​ർ 23 ന് ​രാ​ത്രി പ​ന്ത​ള​ത്ത് ഡെന്‍റൽ ഹോ​സ്പി​റ്റ​ൽ, ബേ​ക്ക​റി​ക​ൾ, തു​ണി​ക്ക​ട​ക​ൾ അ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​വ​ർ ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

ന​ഗ​ര​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ബൂ​ഫി​യ ബേ​ക്ക​റി​യി​ൽ നി​ന്നും 40,000 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്. പ്ര​തി​ക​ൾ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പ​ന്ത​ളം പോ​ലീ​സ്, ക​ള​മ​ശേ​രി​യി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​ടൂ​ർ ഡി​വൈ​എ​സ്പി സ​ന്തോ​ഷ് കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ന്ത​ളം എ​സ്എ​ച്ച്ഒ പ്ര​ജീ​ഷ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷ് ഏ​ബ്ര​ഹാം, രാ​ജേ​ഷ് , പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​നീ​ഷ്, എ​സ് അ​ൻ​വ​ർ​ഷ, ര​ഞ്ജി​ത്ത് സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് സാ​ഹ​സി​ക നീ​ക്ക​ത്തി​ലൂ​ടെ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

Tags : Local News Pathanamthitta Nattuvishesham

Recent News

Corehub Up