x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​യ്യാ​റ്റി​ന്‍​ക​ര​ മേഖലയി​ലും പ​രി​ശോ​ധ​ന


Published: November 11, 2025 06:10 AM IST | Updated: November 11, 2025 06:10 AM IST

നെ​യ്യാ​റ്റി​ന്‍​ക​ര : ന്യൂ​ഡ​ല്‍​ഹി സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ പോ​ലീ​സ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ബ​സ് സ്റ്റാ​ന്‍​ഡ്, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍, ആ​ശു​പ​ത്രി ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ബ​സുകൾ ക​യ​റാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ സ്റ്റാ​ന്‍​ഡി​നു പു​റ​മേ പ​രി​സ​ര​ത്തും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.​ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നി​റ​ങ്ങി വ​ന്ന യാ​ത്ര​ക്കാ​രെ​യും അ​വ​രു​ടെ ബാ​ഗു​ക​ളെ​യും പ​രി​ശോ​ധി​ച്ചു.

തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വ​ന്നു​പോ​കു​ന്ന ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലും പോ​ലീ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.വാ​ഹ​ന​പ​രി​ശോ​ധ​ന​യും ഊ​ര്‍​ജ്ജി​ത​മാ​യി ന​ട​ന്നു. സം​ശ​യാ​സ്പ​ദ​മാ​യി യാ​തൊ​ന്നും ല​ഭി​ച്ചി​ല്ലാ​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പരിശോധ നകൾ ഇനിയും തുടർന്നേക്കു മെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. നഗരത്തിന്‍റെ മറ്റിട ങ്ങളിലും പോലീസ് കൂടുതൽ പരിശോധനകൾ നടത്തും.

Tags : Local News Thiruvananthapuram Nattuvishesham

Recent News

Corehub Up