നെടുന്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിർമാണോദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു.
തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നിര്‍വഹിച്ചു. നെടുമ്പ്രം പുത്തന്‍കാവ് ദേവസ്വം സദ്യാലയത്തില്‍ പൊതുസമ്മേളനത്തിൽ മാത്യു ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ബജറ്റില്‍ രണ്ടു കോടി രൂപ അനുവദിച്ച പഞ്ചായത്ത് സ്റ്റേഡിയം ശിലാസ്ഥാപനം, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്ള വടശേരില്‍പടി- നാലൊന്നില്‍പടി റോഡ്, ശ്മശാനം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടന്നത്.
ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു.
Tags : Nedumpuram Grama Panchayat Local News Pathanamthitta Nattuvishesham