കുടിവെള്ള ടാങ്ക് പൊട്ടിയതിനെ തുടര്‍ന്ന് വെള്ളം ഇരച്ചുകയറി വീടിന്റെ മതില് തകര്‍ന്നത് കാണിച്ചുകൊടുക്കുന്ന വീട്ടമ്മ ജൂഡിറ്റ്.
പാലാരിവട്ടം: വെളുപ്പിന് ഉഗ്രശബ്ദം കേട്ടാണ് ഞെട്ടിയുണർന്നത്. നോക്കിയപ്പോൾ വാട്ടർ ടാങ്ക് പൊട്ടിയതാണെന്നു മനസിലായി. അപ്പോഴേക്കും വെള്ളം ആർത്തലച്ചു വീട്ടിലേക്കെത്തിയിരുന്നു. വീടിനോടു ചേർന്നുള്ള മതിൽ പൊളിഞ്ഞു വീണു.
തമ്മനത്തെ കുടിവെള്ള ടാങ്ക് തകർന്നതിനെത്തുടർന്നു കനത്ത നാശനഷ്ടം നേരിട്ട സമീപത്തെ വീട്ടമ്മ ജൂഡിറ്റ് ജോർജിന്റേതാണു വാക്കുകൾ. വീടിനകത്തു വെള്ളം ഇരച്ചുകയറി. ഫ്രിജ്ഡും വാഷിംഗ് മെഷീനുമെല്ലാം തകരാറിലായി. മതിലും ഗേറ്റും നശിച്ചുവെന്നും ജൂഡിറ്റ് പറഞ്ഞു.
കാലപ്പഴക്കം ചെന്ന ടാങ്കിന് ശരിയായ നിലയിൽ അറ്റകുറ്റപ്പണികളോ സംരക്ഷണ പ്രവർത്തനങ്ങളോ നടത്താത്തതാണ് അപകടത്തിനു കാരണമായതെന്നും അവർ ചൂണ്ടിക്കാട്ടി.
Tags : Local News Ernakulam Nattuvishesham