കൂടരഞ്ഞി: സംസ്ഥാനതല സാമൂഹ്യശാസ്ത്രമേളയില് ഹൈസ്കൂള്‍ വിഭാഗം സ്റ്റില്‍ മോഡലില്‍ ഒന്നാംസ്ഥാനവും എ ഗ്രേഡും നേടി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹന്ന തെരേസ് ദിലീപും ഹന്ന മര്‍ജാനും അഭിമാനതാരങ്ങളായി.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. അധ്യാപക ദമ്പതികളായ ദിലീപ് മാത്യൂസിന്റെയും അനിതയുടെയും മകളാണ് ഹന്ന തെരേസ് ദിലീപ്. ഒമാനില്‍ ബിസിനസ് നടത്തുന്ന ഖാലിദ് - സല്‍മ ദമ്പതികളുടെ മകളാണ് പി. ഹന്ന മര്‍ജാന്‍.
Tags : Local News Kozhikode Nattuvishesham