കുണ്ടറ : ഗിന്നസ് വേൾഡ് റിക്കാർഡ് കരസ്ഥമാക്കി ഐ ക്യു മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന കുണ്ടറയുടെ സ്വന്തം ആർ. അജി. നാലു സെക്കൻഡിനുള്ളിൽ 48 അക്കങ്ങളോടു കൂടിയ ഏറ്റവും ദൈർഘ്യമേറിയ സംഖ്യ ശ്രേണി ഓർത്തെടുത്ത കുണ്ടറയിലെ എന്തിരൻ എന്നറിയപ്പെടുന്ന അസാമാന്യ ഓർമശക്തി വിസ്മയിപ്പിച്ച ആർ.അജി ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടം പിടിച്ചു.
ഓർമശക്തിയിൽ നാല് സെക്കൻഡ് കൊണ്ട് നിലവിലെ പാകിസ്ഥാനി സ്വദേശിയുടെ ഗിന്നസ് റിക്കാർഡായ 30 അക്കങ്ങൾ ആണ് അജി 48 അക്കങ്ങളിൽ കൂടി മറികടന്ന് റിക്കാർഡ് നേട്ടം കൈവരിച്ചത്.
ഗിന്നസ് റിക്കാർഡ് നേട്ടം അജി അറിയുന്നത് ഫ്ലൈറ്റിൽ ഷാർജയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു. അറേബ്യൻ ബുക്ക് ഓഫ് റിക്കാർഡ് സ്വീകരിക്കുന്നതിന് വേണ്ടിയാണു അജി ഷാർജയിലേക്ക് തിരിച്ചത്. ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിലെ 2004 എസ്എസ്എൽസി ബാച്ച് വിദ്യാർഥിയാണ് ആർ.അജി.
Tags : Local News Kollam Nattuvishesham