കാസര്‍ഗോഡ് നഗരസഭയുടെ പച്ചനിറം അടിച്ച മതില്.
കാസര്‍ഗോഡ്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസര്‍ഗോഡ് നഗരസഭ കെട്ടിടത്തിന്റെ മതിലില്‍ പച്ച പെയിന്റടിച്ച നടപടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഎം. പച്ച പെയിന്റ് അടിക്കാന്‍ ഇതു പാക്കിസ്ഥാന് അല്ലെന്ന് സിപിഎം ജില്ലാ കമ്മിറ്റിഅംഗം മുഹമ്മദ് ഹനീഫ തുറന്നടിച്ചു. ഭരിക്കുന്ന പാര്‍ട്ടികള്‍ അവരുടെ പതാകയുടെ നിറങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭയിലേക്ക് വ്യാജ വോട്ട് ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മുസ്ലിം ലീഗ് നീക്കത്തിനെതിരെ സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു മുഹമ്മദ് ഹനീഫ. സിപിഎം ഭരിക്കുന്ന കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും നിരവധിയുണ്ട്.
നമ്മള് ചുവന്ന പെയിന്റ് അടിക്കുന്നുണ്ടോ? നാളെ ആര്‍എസ്എസ് കാവി പെയിന്റ് അടിച്ചാലോ? ലീഗിന്റെ കളിയുടെ ഭാഗമാണ് പച്ച പെയിന്റ് അടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂട സ്ഥാപനങ്ങള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ നിറം നല്‍കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags : not Pakistan nattuvisesham local news