കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പത്തനംതിട്ട സോണ്‍ പ്രവര്‍ത്തക സമ്മേളനം കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: ക്രൈസ്തവ സമൂഹത്തിന് മറ്റു സമൂഹങ്ങള്‍ക്ക് ലഭിക്കുന്ന തുല്യമായ അവകാശങ്ങള്‍ ലഭ്യമാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് കെസിസി പത്തനംതിട്ട മേഖല പ്രവര്‍ത്തക സമ്മേളനം ആവശ്യപ്പെട്ടു.
ക്രൈസ്തവ സമൂഹത്തെ ഒറ്റപ്പെടുത്തുന്ന രീതി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത് അപലപനീയമെന്ന് സമ്മേളനം ഉദ്ഘാടനം ചെയത് കെസിസി ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പറഞ്ഞു.
നന്നുവക്കാട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന സമ്മേളനത്തില്‍ കെസിസി ജില്ലാ പ്രസിഡന്റ് ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. റവ. ഷാജി കെ. ജോര്‍ജ്, ഫാ. സ്റ്റിനോ സ്റ്റാന്‍ലി ജോൺ, ഫാ. ബിജു മാത്യു, റവ ജോണി ആന്‍ഡ്രൂസ്, കെ. കെ. ചെറിയാന്‍ജി, അനീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : KCC Local News Pathanamthitta Nattuvishesham