തിരുവല്ല: നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണത്തിന് 9.6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി. തോമസ് എംഎല്‍എ അറിയിച്ചു. കിഫ്ബിയില്‍ നിന്നും 2016 ല്‍ 83 കോടി രൂപ അനുവദിച്ചിരുന്ന തിരുവല്ല- മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് നിര്‍മാണത്തിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാകുവാന്‍ സമയമെടുക്കുമെന്നതു കാരണം റോഡ് നിര്‍മ്മാണം തുടങ്ങുന്നതിന് വൈകുമെന്നതിനാല്‍ റോഡ് അടിയന്തരമായി ടാര്‍ ചെയ്ത് ഗതാഗതം സുഗമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എയുടെ ആവശ്യം പരിഗണിച്ച് തിരുവല്ല മുതല്‍ മല്ലപ്പള്ളി വരെയുള്ള ഭാഗത്തെ പുനരുദ്ധാരണത്തിനായി 5.4 കോടി രൂപ അനുവദിച്ചു.
കൂടാതെ തിരുവല്ല നഗരത്തിലെ പ്രധാന റോഡുകളായ പബ്ലിക് ഓഫീസ് റോഡ്, ടെമ്പിള്‍ റോഡ് (മാര്‍ക്കറ്റില്‍ നിന്നും ശ്രീവല്ലഭ ക്ഷേത്രത്തിലേക്കുള്ള റോഡ്) പോസ്റ്റ് ഓഫീസ് റോഡ്, കുളക്കാട്ടില്‍ റോഡ്, ബെഥനി ചര്‍ച്ച് റോഡ് എന്നീ റോഡുകള്‍ ബിഎം ബിസി നിലവാരത്തില്‍ നിര്‍മിക്കുന്നതിന് 4.2 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ശബരിമല ഫെസ്റ്റിവല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊതുമരാമത്ത് വകുപ്പാണ് ഭരണാനുമതി നല്‍കിയത്.
Tags : Local News Pathanamthitta Nattuvishesham